പി.സി. ജോണ്‍ നിര്യാതനായി
Wednesday, March 21, 2018 6:38 PM IST
ഡാളസ്: മാവേലിക്കര വഴുവാടി പ്ലാമൂട്ടിൽ പുത്തൻവീട്ടിൽ പി.സി. ജോണ്‍(തങ്കച്ചൻ-78) നിര്യാതനായി. ഡാളസിലെ മെസ്കിറ്റിൽ കുടുംബസമ്മേതമായിരുന്നു
താമസം. മാന്നാർ കരുവേലിൽ പത്തിശേരിൽ കുടുംബാംഗമായ സാറാമ്മയാണ് ഭാര്യ.

മക്കൾ: വിനു ജോണ്‍(ഡോളസ് കാരോൾട്ടൻ മാർത്തോമ്മ ഇടവക അക്കൗണ്ടന്‍റ്), സൂസൻ മാത്യൂസ്(ഡാളസ്). മരുമക്കൾ: സ്മിതാ ജോണ്‍(വട്ടപറന്പിൽ, കോട്ടയം), ജിമ്മി മാത്യു(പുത്തൻപുരക്കൽ , ഹരിപാട്). സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം മാവേലിക്കര തഴക്കര മാർത്തോമ പള്ളി സെമിത്തേരിയിൽ.

റിപ്പോർട്ട്: ഷാജി രാമപുരം