സണ്ണി ജോസഫ് നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു
Sunday, March 18, 2018 3:47 PM IST
ടൊറന്റോ: ഫൊക്കാനാ നാഷണല്‍ കമ്മറ്റിയിലേക്ക് ടൊറൊന്റോ മലയാളി സമാജത്തില്‍ നിന്നും സണ്ണി ജോസഫിനെ നോമിനേറ്റ് ചെയ്തതായി പ്രസിഡന്റ് ടോമി കൊക്കാടും സെക്രട്ടറി രാജേന്ദ്രന്‍ തളപ്പത്തും അറിയിച്ചു. മാര്‍ച്ച് മൂന്നാം തീയതി കൂടിയ ഫൊക്കാന റീജണല്‍ സംഘടനകളുടെ യോഗവും സണ്ണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

സണ്ണിയുടെ നാഷണല്‍ കമ്മറ്റിയംഗത്വം കാനഡയ്ക്ക് സംവരണം ചെയ്തിരിക്കുന്നതാണ്. സണ്ണിയുടെ കമ്മറ്റിയിലേക്കുള്ള നോമിനേഷന്‍ ഫൊക്കാനാ മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍,റീജണല്‍ വൈസ് പ്രസിഡന്റ് ബൈജുമോന്‍ പകലോമറ്റം നാഷണല്‍ കമ്മറ്റിയംഗം ബിജു കട്ടത്തറ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന റീജണല്‍ കമ്മറ്റിയും, ടൊറോന്റോ മലയാളി സമാജവും അംഗീകരിച്ചു.

ഫൊക്കാനയുടെ(2015 2016) കാലത്തെ ജോയിന്റ് ട്രഷററായിരുന്നു സണ്ണി ജോസഫ്. കാനഡയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക നായകനാണ്.ടൊറോന്റോ മലയാളി സമാജത്തിന്റെസെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി കഴിഞ്ഞ വര്‍ഷം ടൊറാന്റോ മലയാളി സമാജം പ്രസിഡന്റായിരുന്നു. ഫൊക്കാനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ലീലാ മാരാട്ട് നേതൃത്വം നല്‍കുന്ന പാനലിന് ടോമിയോടും ബൈജുവിനോടുമൊപ്പം സണ്ണിയും പിന്തുണ പ്രഖ്യാപിച്ചു.