എൻഎസ്എസ് കലിഫോർണിയ വിഷു ആഘോഷം ഏപ്രിൽ 14 ന്
Saturday, March 17, 2018 9:47 PM IST
സാൻഹോസെ (കലിഫോർണിയ): നായർ സർവീസ് സൊസൈറ്റി ഓഫ് കലിഫോർണിയ ന്ധകൈനീട്ടം 2018’’ എന്ന പേരിൽ വിഷു ആഘോഷിക്കുന്നു. ഏപ്രിൽ 14ന് (ശനി) സാൻ ഹോസെ എവെർഗ്രീൻ വാലി കോളജിൽ ആണ് ആഘോഷ പരിപാടികൾ.

പോയ വർഷങ്ങളിൽ നിന്നും കൂടുതൽ മികവാർന്ന കലാപരിപാടികളും സദ്യയും അടക്കം വിപുലമായ പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്യുന്നത്. ഉന്നത നിലവാരമുള്ള തീയേറ്ററും അനുബന്ധ സൗകര്യങ്ങളും കലാപരിപാടികൾക്കു മാറ്റുകൂട്ടും.

മുൻ വർഷങ്ങളിലെപോലെ ഇത്തവണയും പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഓരോ ഡോളർ നാണയം കൈനീട്ടം സമ്മാനിക്കും. എൻഎസ്എസ് നേതൃത്വം നൽകുന്ന മലയാളം അക്കാഡമി ഓഫ് നോർത്ത് അമേരിക്കയുടെ മലയാളം ക്ലാസുകളിൽ പഠിക്കുന്ന എണ്‍പതോളം കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സാൻ ഫ്രാൻസിസ്കോ ബേ ഏരിയായിലുള്ള മികവുറ്റ കലാകാര·ാർ അണിനിരക്കുന്ന തനത് കേരളീയ കലാരൂപങ്ങളും അരങ്ങേറും.

പ്രസിഡന്‍റ് സ്മിത നായർ, സെക്രട്ടറി ജയപ്രദീപ്, ട്രഷറർ സജീവ് പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ എൻഎസ്എസ് ബോർഡ് അംഗങ്ങളും വോളന്‍റിയർമാരും അടങ്ങുന്ന സംഘം ആഘോഷത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ടിക്കറ്റുകൾ www.nairs.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നേരത്തെ ടിക്കറ്റുകൾ എടുക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണെന്ന് ട്രഷറർ സജീവ് പിള്ള അറിയിച്ചു. കലാപരിപാടികൾക്കുള്ള രജിസ്ട്രേഷനും വെബ്സൈറ്റിൽ ലഭ്യമാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം