ഷിക്കാഗോ സീറോ മലബാർ രൂപതയിൽ ഉപവാസ പ്രാർഥനാദിനം 23ന്
Saturday, March 17, 2018 9:46 PM IST
ഷിക്കാഗോ: സീറോ മലബാർ സഭയുടെ സ്ഥിരം സിനഡിന്‍റെ’ നിർദേശത്തെ തുടർന്നു സഭയിൽ സമാധാനം പുലരുന്നതിനായി മാർച്ച് 23നു (വെള്ളി) സഭാ മക്കൾ ഉപവസിച്ച് പ്രാർഥിക്കും. ഇതു സംബന്ധിച്ചുള്ള, രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ സർക്കുലർ മാർച്ച് 18നു രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും വായിക്കുമെന്നു ചാൻസലർ ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.

സഭയിൽ സമീപ കാലയളവിൽ ഉണ്ടായ സംഭവവികാസങ്ങൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും സഭയ്ക്ക് മുഴുവനും കടുത്ത ദുഖവും വേദനയും ഉണ്ടായ സാഹചര്യത്തിലാണ് പ്രാർഥനാദിനാചരണം സംഘടിപ്പിക്കുന്നത്.

നാല്പതാം വെള്ളിയായ മാർച്ച് 23നു രൂപതയിലും സഭാ സമൂഹത്തിലും ഉപവാസ പ്രാർഥനാദിനമായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സഭാമക്കൾ ഇടവക ദേവാലയത്തിലോ, സമീപത്തുള്ള പള്ളികളിലോ, ചാപ്പലുകളിലോ, സ്വന്തം ഭവനത്തിലോ, ജോലി സ്ഥലത്തോ ആയിരുന്നുകൊണ്ട് സഭയുടെ സമാധാനത്തിനും ഐക്യത്തിനുംവേണ്ടി പ്രാർഥിക്കണമെന്ന് ചാൻസലർ ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം