കേരള തനിമ റസ്റ്ററന്‍റ് ഹൂസ്റ്റണിൽ പ്രവർത്തനമാരംഭിച്ചു
Friday, March 16, 2018 6:13 PM IST
ഹൂസ്റ്റണ്‍: കേരളീയരുടെ ആഹാര പ്രിയം കൂടി വരുന്ന ഈ കാലഘട്ടത്തിൽ, അമേരിക്കൻ മലയാളികൾക്കായി രുചിക്കൂട്ടുകളുടെ കലവറ തുറക്കുകയാണ് ഹൂസ്റ്റണ്‍ സ്റ്റാഫോർഡിലെ കേരള തനിമ’റസ്റ്ററന്‍റ്.

ഒരു കൂട്ടം അമ്മമാരുടെ നേതൃത്വത്തിൽ മലയാളിയുടെ ഭക്ഷണത്തോടുള്ള പ്രിയം കണക്കിലെടുത്ത് രുചിയും മണവും തെല്ലും നഷ്ടപ്പെടാതെ അതേപടി നിലനിർത്തി തയാറാക്കിയ വിഭവങ്ങളാണ് ഇവിടെ വിളന്പുന്നത്. ഇവിടെയുള്ളവർക്കും ദൂരെ നിന്ന് വരുന്നവർക്കും ഇഷ്ടപ്പെട്ടമുള്ള വിഭവങ്ങൾ റസ്റ്ററന്‍റിൽ ലഭ്യമാണ്. മികച്ച നിലവാരമുള്ള ഭക്ഷണം തയാറാക്കുന്നതിനായി കേരളത്തിൽ നിന്ന് നേരിട്ടു കൊണ്ടുവരുന്ന മസാലക്കൂട്ടുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. അതിവിശാലമായ പാർട്ടി ഹാളും റസ്റ്ററന്‍റിന്‍റെ പ്രത്യേകതയാണ്. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് സണ്ണി കാരിക്കലും സുഹൃത്തുക്കളുമാണ് റസ്റ്ററന്‍റിന്‍റെ പ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്നത്.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ