ഹൂസ്റ്റണിൽ ജേർണലിസം വർക്ഷോപ്പ് മാർച്ച് 24 ന്
Wednesday, February 21, 2018 10:42 PM IST
ഹൂസ്റ്റണ്‍: യുവതീയുവാക്കൾക്ക് പത്രപ്രവർത്തനരംഗത്തുള്ള അറിവും അഭിരുചിയും വളർത്തുന്നതിനായി ഹൂസ്റ്റണ്‍ പ്രസ് ക്ലബും ഇന്തോ അമേരിക്കൻ പ്രസ് ക്ലബും സഹകരിച്ച് ജേർണലിസം വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 24നു (ശനി) രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെ മാസ് മ്യൂച്വൽ കോണ്‍ഫറൻസ് ഹാളിലാണ് വർക്ഷോപ്പ്.

മീഡിയ രംഗത്തെ തൊഴിലവസരങ്ങൾ, മാധ്യമ ദൗത്യം, രാഷ്ട്രീയവും മാധ്യമവും, വികസനോ·ുഖ മാധ്യമ പ്രവർത്തനം, ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം, പോസിറ്റീവ് ആൻഡ് നെഗറ്റീവ് ജേർണലിസം, മാധ്യമരംഗത്തെ അവസരങ്ങളും വെല്ലുവിളികളും, പ്രിന്‍റ്, വിഷ്വൽ, ഡിജിറ്റൽ, സോഷ്യൽ മാധ്യമ പ്രവർത്തനം എന്നീ വിഷയങ്ങളിൽ അനുഭവസന്പന്നരായ പ്രമുഖ മാധ്യമപ്രവർത്തകർ പ്രബന്ധം അവതരിപ്പിക്കും. നേതൃത്വ പരിശീലനമാണ് പരിപാടിയുടെ മറ്റൊരു ലക്ഷ്യം.

ഹൂസ്റ്റണ്‍ പ്രസ് ക്ലബ് പ്രസിഡന്‍റ് മൈക്ക് ഒനിൽ ഉദ്ഘാടനം ചെയ്യുന്ന ഏകദിന പരിപാടിയിൽ ഇന്തോ അമേരിക്കൻ ന്യൂസ് പ്രസാധൻ ജവഹർ മൽഹോത്ര, ഇന്തോ ഹെറാൾഡ് ചീഫ് എഡിറ്റർ ശേഷാദ്രി കുമാർ, വോയ്സ് ഓഫ് ഏഷ്യ എഡിറ്റർ ശോഭനാ മുറാട്ടി, NNN Network host ഡോ. നിക് നികം, ഹൂസ്റ്റണ്‍ ടിവി ഹോസ്റ്റ് സംഗീത ഡുവ, പ്രഫ. ഡോ. ചന്ദ്രമിത്താൾ, ജോസഫ് പൊന്നോലി, പ്രഫ. ഡോ. ഈപ്പൻ ഡാനിയേൽ, ഐഎപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, ജിൻസ്മോൻ സക്കറിയ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം.

വിവരങ്ങൾക്ക്: ജോർജ് ഡാനിൽ (ഹൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്‍റ്) 8326417119, റോയി തോമസ് (സെക്രട്ടറി) 8327682860, സംഗീത ഡുവ (ട്രഷറർ) 8322527272, ഈശോ ജേക്കബ് (അഡ്വൈസർ) 8327717646.