ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ 20 ന്
Saturday, January 20, 2018 5:51 PM IST
ഗാർലന്‍റ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററും സംയുക്തമായി ഡാളസിൽ സൗജന്യ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു.

ജനുവരി 20 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതൽ കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന സെമിനാറിൽ പുതിയ ടാക്സ് നിയമങ്ങളെക്കുറിച്ചും അഫോഡബൾ കെയർ ആക്റ്റിനെ കുറിച്ചും വിദേശ വരുമാനം റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചും വിശദമായി പ്രമുഖ സിപിഎ ഹരിപ്പിള്ള സംസാരിക്കുമെന്ന് ജോർജ് ജോസഫ് വലങ്ങളോലിൽ, ഡാനിയേൽ കുന്നേൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ