ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ 20 ന്
Tuesday, January 16, 2018 11:40 PM IST
ഗാർലന്‍റ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററും സംയുക്തമായി ഡാളസിൽ സൗജന്യ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു.

ജനുവരി 20 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതൽ കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന സെമിനാറിൽ പുതിയ ടാക്സ് നിയമങ്ങളെക്കുറിച്ചും അഫോഡബിൾ കെയർ ആക്റ്റിനെക്കുറിച്ചും വിദേശ വരുമാനം റിപ്പോർട്ടു ചെയ്യുന്നതിനെക്കുറിച്ചും വിശദമായി പ്രമുഖ സിപിഎ ഹരി പിള്ള സംസാരിക്കും. സെമിനാറിൽ എല്ലാവരും വന്ന് സംബന്ധിക്കണമെന്ന് ജോർജ് ജോസഫ് വിലങ്ങോലിൽ, ഡാനിയേൽ കുന്നേൽ എന്നിവർ അഭ്യർഥിച്ചു. വിവരങ്ങൾക്ക്: സലൃമഹമമൈീരശമശേീിീളറമഹഹമെ@ഴാമശഹ.രീാ

റിപ്പോർട്ട്: പി.പി. ചെറിയാൻ