അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ പു​ണ്യം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കു പ​ക​ർ​ന്നു ന​ൽ​കി​യ രേ​ഖാ നാ​യ​ർ​ക്ക് അ​വാ​ർ​ഡ്
Monday, December 11, 2017 1:06 PM IST
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ വൈ​സ്മെ​ൻ ക്ല​ബി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​ന് അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ഉ​ജ്ജ്വ​ല മാ​തൃ​ക​യാ​യ രേ​ഖ നാ​യ​ർ അ​ർ​ഹ​യാ​യി. ഡി​സം​ബ​ർ 30 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വൈ​റ്റ് പ്ലൈ​യി​ൻ​സി​ലു​ള്ള കോ​ൾ അ​മി ഓ​ഡി​റോ​റ്റി​യ​ത്തി​ൽ കൂ​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ്മെ​ൻ ക്ല​ബി​ന്‍റെ യു​എ​സ് ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ടൈ​ബ​ർ ഫോ​കി അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

ഒ​ട്ടും പ​രി​ച​യ​മി​ല്ലാ​ത്ത, ഏ​റെ​ക്കു​റെ ത​ന്‍റെ ത​ന്നെ പ്രാ​യ​ക്കാ​രി​യു​മാ​യ ദീ​പ്തി എ​ന്ന സ​ഹോ​ദ​രി​ക്ക് ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സ്വ​ന്തം കി​ഡ്നി ദാ​ന​മാ​യി ന​ൽ​കി​യ രേ​ഖാ നാ​യ​രു​ടെ സ​ൽ​പ്ര​വൃ​ത്തി മാ​ന​വ​സ്നേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ഉ​ൽ​കൃ​ഷ്ട​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് അ​വാ​ർ​ഡ് ക​മ്മി​റ്റി വി​ല​യി​രു​ത്തി.​രേ​ഖാ നാ​യ​രു​ടെ കി​ഡ്നി​ദാ​നം ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് അ​വ​യ​വ​ദാ​ന​ത്തി​നു പ്രേ​ര​ണ​യും പ്ര​ചോ​ദ​ന​വു​മാ​കു​മെ​ന്ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കാ​ഞ്ഞ​മ​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹൗ​സിം​ഗി​ൽ സീ​നി​യ​ർ ഡേ​റ്റാ അ​ന​ലി​സ്റ്റ് ആ​യി ജോ​ലി ചെ​യ്യു​ന്ന രേ​ഖാ നാ​യ​ർ, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക- സാം​സ്കാ​രി​ക- ക​ലാ പ്ര​വ​ർ​ത്ത​ക​യാ​ണ്. ഫോ​മ​യു​ടെ നാ​ഷ​ണ​ൽ വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി, ഫോ​മ​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. കൂ​ടാ​തെ പ്ര​വാ​സി ചാ​ന​ൽ മ​ഴ​വി​ൽ എ​ഫ്എം എ​ന്നി​വ​യി​ൽ ന്യൂ​സ് അ​വ​താ​ര​ക​യാ​യും രേ​ഖാ സേ​വ​നം ചെ​യ്യു​ന്നു. ഭ​ർ​ത്താ​വ് നി​ഷാ​ന്ത് നാ​യ​ർ, മ​ക്ക​ളാ​യ ദേ​വി(7), സൂ​ര​ജ്(3) എ​ന്നി​വ​ർ​ക്കൊ​പ്പം ന്യൂ​യോ​ർ​ക്കി​ലെ റോ​ക്ക്ലാ​ന്‍റി​ൽ താ​മ​സി​ക്കു​ന്നു.

ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ലാ​ണ് അ​വ​യ​വ​ദാ​ന​ത്തി​നു മ​ല​യാ​ളി​ക​ളു​ടെ​യി​ൽ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്. അ​തേ പാ​ത പി​ൻ​തു​ട​ർ​ന്നു രേ​ഖാ നാ​യ​രും അ​മേ​രി​ക്ക​യി​ൽ അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​തി​ന്‍റെ മാ​ന​വി​ക​ത​യും വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്, ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സാ​ധി​ക്ക​ട്ടെ​യെ​ന്ന് വൈ​സ് മെ​ൻ ക്ല​ബ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ആ​ശം​സി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന വൈ​സ്മെ​ൻ ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത് ഡേ​വി​ഡ് ചി​റ​മേ​ൽ അ​ച്ച​നാ​യി​രു​ന്നു. ഫാ. ​ചി​റ​മേ​ലി​ന്‍റെ അ​തേ പാ​ത പി​ന്തു​ട​ർ​ന്ന രേ​ഖാ നാ​യ​രെ ക്ല​ബി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​ക​ത്തി​ൽ ആ​ദ​രി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി സ​ന്തോ​ഷ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കാ​ഞ്ഞ​മ​ല, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഷോ​ളി കു​ന്പി​ളു​വേ​ലി എ​ന്നി​വ​ർ പ​റ​ഞ്ഞു.

ജോ​ഷി തെ​ള്ളി​യാ​ങ്ക​ൽ, എ​ഡ്വി​ൻ കാ​ത്തി, ഷാ​ജി സ​ഖ​റി​യ, ജിം ​ജോ​ർ​ജ്, ഷൈ​ജു ക​ള​ത്തി​ൽ, ഷി​നു ജോ​സ​ഫ്, ജോ​സ് മ​ല​യി​ൽ, റോ​യി മാ​ണി, ബെ​ന്നി മു​ട്ട​പ്പ​ള്ളി, സ്വ​പ്ന മ​ല​യി​ൽ, ജോ​സ് ഞാ​റ​കു​ന്നേ​ൽ, ലി​സാ ജോ​ളി, കെ.​കെ. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ഡേ​വി​ഡ് ചി​റ​മേ​ൽ രൂ​പീ​ക​രി​ച്ച കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് വെ​സ്റ്റ്ചെ​സ്റ്റ​ർ വൈ​സ് മെ​ൻ ക്ല​ബ് വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഡി​സം​ബ​ർ 30നു ​ന​ട​ത്തു​ന്ന ചാ​രി​റ്റി ഡി​ന്ന​റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക​യും കി​ഡ്നി ഫെ​ഡ​റേ​ഷ​നു ന​ൽ​കു​ന്ന​താ​യി​രി​ക്കും.
ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കും അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങി​ലേ​ക്കും ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലൈ​വ് ഓ​ർ​ക്ക​സ്ട്ര ഗാ​ന​മേ​ള​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ടി​ക്ക​റ്റു​ക​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി

ജോ​സ​ഫ് കാ​ഞ്ഞ​മ​ല: 917 596 2119
ഷാ​ജി സ​ഖ​റി​യ 646281 8582
കെ.​കെ. ജോ​ണ്‍​സ​ൻ 914 610 1594


റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി