ക​മ​ലേ​ഷ് മേ​ത്ത​യും ഓം​കാ​ർ ശ​ർ​മ്മ​യും ഐ​എ​പി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ
Wednesday, November 15, 2017 12:45 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്തോ അ​മേ​രി​ക്ക​ൻ പ്ര​സ്ക്ല​ബി​ന്‍റെ (ഐ​എ​പി​സി) ഡ​യ​റ​ക്ട​ർ​ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി പ്ര​മു​ഖ​മാ​ധ്യ​മ സം​രം​ഭ​ക​ൻ ക​മ​ലേ​ഷ് മേ​ത്ത​യേ​യും പ്ര​മു​ഖ കോ​ള​മി​സ്റ്റും ശ​ർ​മ്മ ലോ ​ഗ്രൂ​പ്പി​ലെ മാ​നേ​ജിം​ഗ് അ​റ്റോ​ണി​യു​മാ​യ ഓം​കാ​ർ ശ​ർ​മ്മ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ലോം​ഗ് എ​ലെ​ന്‍റി​ൽ നി​ന്നു​ള്ള മാ​ധ്യ​മ സം​രം​ഭ​ക​ൻ, സീ​നി​യ​ർ റൊ​ട്ടേ​റി​യ​ൻ, ക​മ്യൂ​ണി​റ്റി ലീ​ഡ​ർ, ബി​സി​ന​സു​കാ​ര​ൻ, ഫി​ലാ​ന്ത്ര​ഫി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ ക​മ​ലേ​ഷ് മേ​ത്ത നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ഇ​ന്തോ അ​മേ​രി​ക്ക​ൻ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ഗ്രൂ​പ്പാ​യ ഫോ​ർ​സൈ​ത് മീ​ഡി​യ ഗ്രൂ​പ്പ് സ്ഥാ​പ​ക​നാ​ണ്.

ക​മ്യൂ​ണി​റ്റി​ക്ക് വേ​ണ്ടി​യു​ള്ള ക​മ​ലേ​ഷി​ന്‍റെ വീ​ക്ലി പ​ത്ര​മാ​യ 'ദ ​സൗ​ത്ത് ഏ​ഷ്യ​ൻ ടൈം​സി​ന് നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 2010 ജ​നു​വ​രി​യി​ൽ ന​സു​വ കൗ​ണ്ടി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഇ​ദ്ദേ​ഹ​ത്തെ ഡ​യ​റ​ക്ട​ർ ഓ​ഫ് ബി​സി​ന​സ് ആ​ന്‍റ് ഇ​ക​ണോ​മി​ക് ഡ​വ​ല​പ്മെ​ന്‍റ് അ​ഞ്ചു​വ​ർ​ഷം സേ​വ​നം അ​നു​ഷ്ഠി​ച്ചു. 2009ൽ ​ഹി​ക്സ്വി​ൽ സൗ​ത്തി​ലെ റോ​ട്ട​റി ക്ല​ബ് ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റാ​യി. 2015, 16ൽ ​RI ഡി​സ്ട്രി​ക്ട് 7255ന്‍റെ ഗ​വ​ർ​ണ​റാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ചു.

പ്ര​ധാ​ന റോ​ട്ട​റി ഡോ​ണ​റാ​യി ആ​ദ​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഇ​ദ്ദേ​ഹം നി​ര​വ​ധി മ​ത സം​ഘ​ട​ന​ക​ൾ​ക്കും, സാ​മൂ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ര​വ​ധി സാ​മൂ​ഹി​ക സം​ഘ​ട​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം രാ​ജ​സ്ഥാ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (RANA) യു​ടെ​യും, 2012ൽ ​ഹി​ക്സ് വി​ല്ലി​ൽ ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ ഡെ ​പ​രേ​ഡി​ന്‍റെ, ലോം​ഗ്സ് എ​ലെ​ന്‍റി​ലെ സ്ഥാ​പ​ക​നു​മാ​ണ്.

ശ​ർ​മ്മ ലോ ​ഗ്രൂ​പ്പി​ലെ മാ​നേ​ജിം​ഗ് അ​റ്റോ​ണി​യാ​യ ഓം​കാ​ർ ശ​ർ​മ്മ ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ദ​ർ​ശ​ൻ ടി​വി​യി​ൽ വാ​ഷിം​ഗ്ട​ണ്‍ ഫോ​ക്ക​സ് എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ഏ​വ​ർ​ക്കും സു​പ​രി​ചി​ത​നാ​ണ്. വാ​ഷിം​ഗ്ട​ണി​ൽ​നി​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന എ​ക്സ്പ്ര​സ് ഇ​ന്ത്യ, ഇ​ന്ത്യ ദി​സ് വീ​ക്ക് എ​ന്നീ പ​ത്ര​ങ്ങ​ളി​ൽ കോ​ള​മി​സ്റ്റു​കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ അ​നു​ഭ​വ​സ​ന്പ​ത്തു​ണ്ട്. 2017 ൽ ​ഇ​ന്ത്യ അ​മേ​രി​ക്ക​ൻ പ്ര​സ്്ക്ല​ബി​ന്‍റെ നി​യ​മോ​പ​ദേ​ശ​ക​നാ​യി നി​യ​മി​ത​നാ​യ ഓം​കാ​ർ ശ​ർ​മ്മ​യെ മാ​ധ്യ​മ​മേ​ഖ​ല​യി​ലെ പ​രി​ച​യ​സ​ന്പ​ത്ത് ക​ണ​ക്കി​ലെ​ടു​ത്ത് ഡ​യ​റ​ക്ട​ർ​ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി എ​ൻ​ജി​ഒ​ക​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും, നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കു​ന്ന കോ​ള​മി​സ്റ്റാ​യു​മൊ​ക്കെ ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നു. മാ​ത്ര​മ​ല്ല നി​ര​വ​ധി ഹോ​ട്ട​ൽ, മോ​ട്ട​ൽ ഫ്ര​ഞ്ചൈ​സിം​ഗ് സ്ട്രീ​മു​ക​ളി​ൽ നി​യ​മോ​പ​ദേ​ഷ്ടാ​വാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ് ഓം​കാ​ർ ശ​ർ​മ്മ.

റി​പ്പോ​ർ​ട്ട്: ജി​ൻ​സ്മോ​ൻ പി. ​സ്ക​റി​യ