ഗാ​മ വോ​ളി​ബോ​ൾ, ത്രോ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: വോ​ളി ബോ​യ്സ്, ത​ണ്ട​ർ ഗേ​ൾ​സ് വി​ജ​യി​ക​ൾ
Tuesday, October 17, 2017 8:56 AM IST
ഓ​സ്റ്റി​ൻ: ഓ​സ്റ്റി​നി​ലെ കാ​യി​ക പ്രേ​മി​ക​ളു​ടെ സി​ര​ക​ളി​ൽ ല​ഹ​രി പ​ട​ർ​ത്തി​യ ഗാ​മ​യു​ടെ വോ​ളീ​ബോ​ൾ/​ത്രോ​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് സ​മാ​പി​ച്ചു. ശ​ക്ത​മാ​യ സ​ർ​വ്വീ​സു​ക​ളും മു​ഴ​ങ്ങു​ന്ന സ്മാ​ഷു​ക​ളും ബ്ലോ​ക്കു​ക​ളും കൊ​ണ്ടു സ​ന്പ​ന്ന​മാ​യ ടൂ​ർ​ണ​മ​ന്‍റ് ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് ഓ​സ്റ്റി​നി​ലെ മ​ല​യാ​ളി കാ​യി​ക സ​മൂ​ഹം എ​റ്റെ​ടു​ത്ത​ത്.

ഓ​സ്റ്റി​നി​ലെ ebay വോ​ളി​ബോ​ൾ കോ​ർ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ഗാ​മ അ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച വോ​ളി​ബോ​ൾ/​ത്രോ​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ന​ട​ന്ന​ത്. ഓ​സ്റ്റി​ൻ ജാ​ങ്കോ​സ്, ഈ​സി പാ​സ്, ഓ​സ്റ്റി​ൻ ചു​ള്ള​ൻ​സ്, അ​മി​ഗോ​സ്, വോ​ളീ ബോ​യ്സ് എ​ന്നീ ക​രു​ത്ത​രാ​യ ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും വോ​ളീ ബോ​യ്സും ഈ​സി പാ​സും ഫൈ​ന​ലി​ലെ​ത്തി. ആ​വേ​ശോ​ജ്വ​ല​മാ​യ ഫൈ​ന​ൽ മ​ൽ​സ​ര​ത്തി​ൽ വോ​ളീ ബോ​യ്സ് തു​ട​ർ​ച്ച​യാ​യ ര​ണ്ടു സെ​റ്റു​ക​ളി​ൽ ഈ​സി പാ​സ് ടീ​മി​നെ തോ​ൽ​പ്പി​ച്ചു ക​പ്പ് നേ​ടി (സ്കോ​ർ: 1513, 157).

വ​നി​ത​ക​ളു​ടെ ത്രോ ​ബോ​ൾ ഫൈ​ന​ലി​ൽ ത​ണ്ട​ർ ഗേ​ൾ​സ് ടീം ​ഓ​സ്റ്റി​ൻ വാ​രി​യേ​ഴ്സ് ടീ​മി​നെ തോ​ൽ​പ്പി​ച്ചു ക​പ്പ് നേ​ടി.(​സ്കോ​ർ:2521, 2624)
വി​ജ​യി​ക​ൾ​ക്ക് ഗാ​മ ഭാ​ര​വാ​ഹി​ക​ളും ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്നു ട്രോ​ഫി​യും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ