എക്യുമെനിക്കൽ ഗോസ്പൽ ക്വയർ ഫെസ്റ്റിവൽ ഫ്ളവേഴ്സ് ടിവിയിൽ
Saturday, October 14, 2017 8:59 AM IST
ഫിലാഡൽഫിയ: എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്‍റെ ആഭിമുഖ്യത്തിൽ ഒക്ടോബർ എട്ടിന് സെന്‍റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഗോസ്പൽ ക്വയർ ഫെസ്റ്റിവൽ ഫ്ളവേഴ്സ് ടിവിയിലെ അമേരിക്കൻ ലൈഫ് സ്റ്റൈൽ പരിപാടിയിലൂടെ അരമണിക്കൂർ എപ്പിസോഡായി പ്രക്ഷേപണം ചെയ്യുന്നു.

ഒക്ടോബർ 14ന് (ശനി 9.00 am EST, 10.30 pm EST, 15th Sunday 8.30 IST, 5.00pm EST എന്നീ സമയങ്ങളിലാണ് പ്രേക്ഷേപണം ചെയ്യുന്നത്.

കാശ്മീർ ഗാർഡൻ ഇന്ത്യൻ ഗ്രോസറീസ്, സജീവ് ശങ്കരത്തിൽ (റിയാലിറ്റി മാർക്ക് അസോസിയേറ്റ്സ്, അസോസിയേറ്റ് ബ്രോക്കർ), എന്നിവരാണ് പരിപാടിയുടെ സ്പോണ്‍സേഴ്സ്.

റിപ്പോർട്ട്: ജീമോൻ റാന്നി