ഇരവിപേരൂർ: ശങ്കരമംഗലത്ത് മംഗലശേരിൽ പരേതനായ എം.ഒ. ജോണിന്‍റെ ഭാര്യ എസ്തേർ ബേബി ജോണ്‍ (88) നിര്യാതയായി. സംസ്കാരം ഒക്ടോബർ 15-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ.
പരേത കോഴഞ്ചേരി കുറുന്തോട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ജോബി (ന്യൂയോർക്ക്), ജോജി (ന്യൂജേഴ്സി), റാണി (ടെക്സസ്), ജൂലിയറ്റ് (ന്യൂജേഴ്സി).
മരുമക്കൾ: തീക്കോയി കൊച്ചെട്ടൊന്നിൽ ഏബ്രഹാം ഡേവിസ്, വെണ്‍മണി പള്ളത്ത് പുഷ്പ ജോണ്‍, കല്ലേലി മലയിൽ പുന്നേരത്ത് പ്രസാദ് വർഗീസ്, പനയന്പാല വടക്കേക്കുറ്റ് അഡ്വ. ഏബ്രഹാം ഇട്ടി.
കൊച്ചുമക്കൾ: നിഷ, ജിമ്മി, നവീന & രാജ്, ജോയൽ, ജോജോ, അരുണ്‍, റേച്ചൽ, മീനു, മനു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം