മാ​ർ​ത്തോ​മാ സീ​നി​യ​ർ ഫെ​ലോ​ഷി​പ്പ് നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന് ഡാ​ള​സി​ൽ തി​രി​തെ​ളി​ഞ്ഞു
Friday, September 22, 2017 9:21 AM IST
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന നാ​ലാ​മ​ത് നാ​ഷ​ണ​ൽ സീ​നി​യ​ർ ഫെ​ലോ​ഷി​പ്പ് കോ​ണ്‍​ഫ​റ​ൻ​സ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ ഇ​ട​വ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്രൗ​ഡ​ഗം​ഭീ​ര ച​ട​ങ്ങി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

|സെ​പ്റ്റം​ബ​ർ 20 ബു​ധ​നാ​ഴ്ച മു​ത​ൽ 23 ശ​നി​യാ​ഴ്ച വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ൽ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 450ൽ​പ​രം പ്ര​തി​നി​ധി​ക​ളും വൈ​ദീ​ക​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ന്‍റെ സം​വ​ത്സ​ര​ങ്ങ​ളോ​ട് ജീ​വി​ത​ത്തെ ചേ​ർ​ക്കു​വാ​ൻ ഈ ​മ​ല​യും ഞാ​ൻ ഏ​റ്റെ​ടു​ക്കു​ന്നു (Claiming the Mountain Adding Life to years) എ​ന്ന ബൈ​ബി​ളി​ലെ കാ​ലെ​ബി​ന്‍റെ വാ​ക്കു​ക​ളാ​ണ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ​ചി​ന്താ​വി​ഷ​യം.

പ്ര​മു​ഖ ധ്യാ​ന​ഗു​രു​വും ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗി​ലെ ആ​ചാ​ര്യ​നു​മാ​യ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ, റ​വ. ഏ​ബ്ര​ഹാം സ്ക​റി​യ, റ​വ. പി. ​സി. സ​ജി, റ​വ. മാ​ത്യു ശാ​മു​വേ​ൽ, റി​ൻ​സി മാ​ത്യു, പ്രീ​ന മാ​ത്യു എ​ന്നി​വ​രാ​ണ് വി​വി​ധ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​ശോ മാ​ളി​യേ​ക്ക​ൽ, തോ​മ​സ് സ​ക്ക​റി​യ, എ​ബ്ര​ഹാം മാ​ത്യു, അ​ല​ക്സ് ചാ​ക്കോ, ചാ​ക്കോ ജോ​ണ്‍​സ​ണ്‍, വി​ജ​യ രാ​ജു, ലീ​ല അ​ല​ക്സാ​ണ്ട​ർ, ബാ​ബു സി. ​മാ​ത്യു, ഏ​ബ്ര​ഹാം മാ​ത്യു, ജോ​ജി ജോ​ർ​ജ്, മ​റി​യാ​മ്മ ഡാ​നി​യേ​ൽ, സി. ​എം. മാ​ത്യു എ​ന്നി​വ​രാ​ണ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം