പോ​ലി​സ് ഓ​ഫി​സ​റെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ൽ സെ​ന്‍റ് ലൂ​യി​സി​ൽ പ്ര​തി​ഷേ​ധം ഇ​ര​ന്പു​ന്നു
Tuesday, September 19, 2017 9:03 AM IST
സെ​ന്‍റ് ലൂ​യി​സ്: ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ ആ​ന്‍റ​ണി ലാ​മ​ർ സ്മി​ത്ത് 2011ൽ ​വൈ​റ്റ് പോ​ലി​സ് ഓ​ഫീ​സ​റു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഓ​ഫി​സ​റെ കോ​ട​തി വെ​റു​തെ വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചു സെ​പ്റ്റം​ബ​ർ 15ന് ​ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം അ​ക്ര​മാ​സ​ക്ത​മാ​യി. പോ​ലി​സും പ്ര​തി​ഷേ​ധ​ക്കാ​രും ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പോ​ലി​സു​കാ​ർ​ക്കു പ​രു​ക്കേ​റ്റു. 80 പ്ര​ക​ട​ന​ക്കാ​രെ പോ​ലി​സ് നീ​ക്കം ചെ​യ്തു. വ​സ്തു​വ​ക​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​തി​ന് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​പ്പ​ത്താ​റു​കാ​ര​നാ​യ ജേ​സ​ൻ സ്റ്റോ​ക്കാ​ലി​യെ വി​ട്ട​യ​ച്ചു​കൊ​ണ്ടു ജ​ഡ്ജി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ത​ന്നെ ആ​യി​ര​ത്തോ​ളം പ്ര​ക​ട​ന​ക്കാ​ർ സെ​ന്‍റ് ലൂ​യി​സ് കൗ​ണ്ടി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലേ​ക്കും ഞാ​യ​റാ​ഴ്ച 100 പേ​ർ ഡൗ​ണ്‍ ടൗ​ണി​ലേ​ക്കും പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് മേ​യ​ർ ലി​ഡ ക്രു​സ​ണ്‍ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ അ​ക്ര​മം കാ​ണി​ച്ച​വ​രെ നീ​ക്കം ചെ​യ്ത് മ​റ്റു​ള്ള​വ​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക്ക് പ്ര​തി​നി​ധി മൈ​ക്കി​ൾ ബ​ട്ല​ർ പോ​ലി​സി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ