വി​ദ്യാ​ർ​ഥി നേ​താ​വ് പോ​ലീ​സ് വെ​ടി​യേ​റ്റു മ​രി​ച്ചു
Monday, September 18, 2017 9:19 AM IST
ജോ​ർ​ജി​യ: ജോ​ർ​ജി​യ ടെ​ക് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ് പ്രൈ​ഡ് അ​ല​യ​ൻ​സ് വി​ദ്യാ​ർ​ത്ഥി നേ​താ​വ് സ്കൗ​ട്ട് ഷു​ൽ​ട്ട​സ് (21) കാ​ന്പ​സ് പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു. സെ​പ്റ്റം​ബ​ർ 16നു ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ജോ​ർ​ജി​യ ടെ​ക് ഡോ​ർ​മി​റ്റ​റി​ക്ക് പു​റ​ത്തു ആ​രോ ഒ​രാ​ൾ കൈ​യ്യി​ൽ ക​ത്തി​യു​മാ​യി ന​ട​ക്കു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ർ​ന്നാ​ണ് പോ​ലീ​സ് എ​ത്തി​ച്ചേ​ർ​ന്ന​ത്.

വി​ദ്യാ​ർ​ത്ഥി​യോ​ട് ക​ത്തി താ​ഴെ​യി​ട​ണ​മെ​ന്ന് പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വ് മാ​നി​ക്കാ​തെ പോ​ലീ​സി​നു നേ​രെ ന​ട​ന്ന​ടു​ത്ത വി​ദ്യാ​ർ​ത്ഥി​ക്കു​നേ​രെ പോ​ലീ​സ് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജോ​ർ​ജി​യ ടെ​ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. വെ​ടി​യേ​റ്റ് നി​ല​ത്തു വീ​ണ വി​ദ്യാ​ർ​ത്ഥി​യെ ഉ​ട​ൻ ത​ന്നെ ഗ്രാ​ഡി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നാ​ലാം​വ​ർ​ഷ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു സ്കൗ​ട്ട്. എ​ൽ​ജി​ബി​ടി​ക്യു വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നേ​താ​വാ​യി​രു​ന്നു സ്കൗ​ട്ടെ​ന്ന് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. അ​റ്റ്ലാ​ന്‍റ് ക​മ്മ്യൂ​ണി​റ്റി​യി​ൽ സ​മൂ​ല പ​രി​വ​ർ​ത്ത​ന​ത്തി​നു സ്കൗ​ട്ടാ​യി​രു​ന്നു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​തെ​ന്ന് സ​ഹ​പാ​ഠി​ക​ൾ പ​റ​ഞ്ഞു. വെ​ടി​വെ​ച്ച പോ​ലീ​സ് ഓ​ഫീ​സ​ർ ആ​രെ​ന്നോ അ​ന്വേ​ഷ​ണം ന​ട​ക്കു​മോ എ​ന്നൊ​ന്നും പൊ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ത്ഥി വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ