മ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ന​വ​നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റു
Monday, September 18, 2017 9:11 AM IST
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര മ​ർ​ത്തോ​മാ സ​ഭ​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​വ​നേ​തൃ​ത്വം ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക ചു​മ​ത​ല​യി​ൽ പ്ര​വേ​ശി​ച്ചു. സെ​പ്റ്റം​ബ​ർ ര​ണ്ടാം​വാ​രം ന​ട​ന്ന സ​ഭാ പ്ര​തി​നി​ധി മ​ണ്ഡ​ലാം​ഗ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ വോ​ട്ടെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

റ​വ. ജെ.​ജി. ജോ​സ​ഫ് (സ​ഭാ സെ​ക്ര​ട്ട​റി), റ​വ. തോ​മ​സ് സി. ​അ​ല​കാ​സാ​ണ്ട​ർ (ക്ല​ർ​ജി ട്ര​സ്റ്റി), പി. ​പി. അ​ച്ച​ൻ​കു​ഞ്ഞ് (ലെ ​ട്ര​സ്റ്റി ആ​ൻ​ഡ് ട്ര​ഷ​റ​ർ), റ​വ. ജി​യോ​ർ​വി​ൻ ജോ​സ​ഫ് (ഫി​നാ​ൻ​സ് മാ​നേ​ജ​ർ), റ​വ. ഏ​ബ്ര​ഹാം സു​ദീ​പ് ഉ​മ്മ​ൻ (സി​സ്റ്റം മാ​നേ​ജ​ർ), തോ​മ​സ് കോ​ശി (ഓ​ഫീ​സ് മാ​നേ​ജ​ർ), ടി. ​എം. ജോ​സ​ഫ് (മാ​നേ​ജ​ർ അ​ക്കൗ​ണ്ട്സ്) എ​ന്നി​വ​രാ​ണ് 2017,2020 വ​ർ​ഷ​ത്തെ ഭ​ര​ണ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ക.
||
സ​ഭാ സെ​ക്ര​ട്ട​റി, ക്ല​ർ​ജി ട്ര​സ്റ്റി എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ര​ണ്ടു​പേ​ർ വീ​ത​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ക്രി​സ്ത്യ​ൻ ഏ​ജ​ൻ​സി ഫോ​ർ റൂ​റ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് ചു​മ​ത​ല വ​ഹി​ക്കു​ന്ന റ​വ. ജേ​ക്ക​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മ​ദ്രാ​സ് ചെ​റ്റ്പെ​ട്ടി​ൽ നി​ന്നു​ള്ള റ​വ. കെ. ​ജി. ജോ​സ​ഫ് വി​ജ​യി​ച്ച​ത്. റ​വ. ജോ​ണ്‍​സ​ൻ വ​ർ​ഗീ​സി​ന് (വെ​ണ്‍​മ​ണി) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റ​വ. തോ​മ​സ് അ​ല​ക്സാ​ണ്ട​ർ വി​ജ​യി​യാ​യ​ത്.

പ്രൊ​ഫ​സ​ർ ഡോ. ​റോ​യ്സ് മ​ല്ലി​ശ്ശേ​രി, രാ​ജ​ൻ​ജേ​ക്ക​ബ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ മ​ത്സ​രി​ച്ച ലെ ​ട്ര​സ്റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വോ​ട്ടി​നാ​ണ് പി.​പി. അ​ച്ച​ൻ​കു​ഞ്ഞ് വി​ജ​യി​ച്ച​ത്. വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ ന​ട​ത്തി​യെ​ങ്കി​ലും പി.​പി. അ​ച്ച​ൻ​കു​ഞ്ഞി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ