കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്‍റെ ഓണാഘോഷം വർണാഭമായി
Saturday, September 16, 2017 8:31 AM IST
ന്യൂയോർക്ക്: കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്‍റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് നടന്ന ഓണാഘോഷ പരിപാടികൾ അതിഗംഭീരമായി. ക്വീൻസിലെ ഗ്ലെൻഓക്സ് ഹൈസ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ രാവിലെ 11.30ന് പൂക്കളമിട്ട്, പൂവിളിയുമായി, ചെണ്ട വാദ്യ മേളങ്ങളുടെ അകന്പടിയോടെ സമാജത്തിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ജീവിതപങ്കാളികൾ ചേർന്നു ഉദ്ഘാടനം ചെയ്തു.

ഓണസദ്യക്കുശേഷം കേരളത്തനിമയാർന്ന ഓണ വസ്ത്രങ്ങളിഞ്ഞ ജനക്കൂട്ടം താലപ്പൊലിയേന്തിയ വനിതകളുടേയും ചെണ്ടമേളത്തിന്േ‍റയും അകന്പടിയോടെ മാവേലിയേയും വിശിഷ്ടാതിഥികളേയും സമാജത്തിന്‍റെ ഭാരവാഹികളോടൊപ്പം വേദയിലേക്ക് ആനയിച്ചു. കേരള സമാജം പ്രസിഡന്‍റ്, മുഖ്യാതിഥി ഡോ. ഏനു, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സമ്മേളനവും കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. ഡോ. ഏനു ഓണസന്ദേശം നൽകി. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളും മഞ്ജു തോമസിന്‍റെ തിരുവാതിരയും കലാഭവൻ ജയൻ അവതരിപ്പിച്ച മിമിക്രിയും ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറി. ഓണപരിപാടികൾക്ക് സമാജം സെക്രട്ടറി വിൻസെന്‍റ് സിറിയക് എംസിയായിരുന്നു. കലാപരിപാടികൾ കമ്മിറ്റി അംഗം ജോജോ തോമസ് കോഓർഡിനേറ്റ് ചെയ്തു. കേരള സമാജം പ്രസിഡന്‍റ് ഷാജു സാം അധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡന്‍റ് വർഗീസ് പോത്താനിക്കാട്ട്, ചെയർപേഴ്സണ്‍ ജോണ്‍ പോൾ, ട്രഷറർ വിനോദ് കെയാർകെ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം