മർത്തോമാ ഭദ്രാസനം മെസഞ്ചർ മാസമായി ആചരിക്കുന്നു
Tuesday, August 22, 2017 7:38 AM IST
ന്യുയോർക്ക്: നോർത്ത് അമേരിക്കാ യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്‍റെ ഒൗദ്യോഗീക പ്രസിദ്ധീകരണമായ മെസഞ്ചർ ഭദ്രാസനത്തിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ്, സെപ്റ്റംബർ മാസം മെസഞ്ചർ മാസമായി പ്രത്യേകം വേർതിരിച്ചതായി ഭദ്രാസന എപ്പിസ്കോപ്പ് റൈറ്റ് റവ. ഐസക് മാർ ഫിലക്സിനോസ് തിരുമേനി അറിയിച്ചു.

ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ഇതു സംബന്ധിച്ചുള്ള സർകുലർ ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ചു. ഭദ്രാസനത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ, അത്മായ കൂട്ടായ്മകൾ, സംയുക്ത സമ്മേളനങ്ങൾ, ബൈബിൾ പഠനം, സഭയുടെ വിശ്വാസാചാരങ്ങൾ എന്നിവയെക്കുറിച്ചു മെസഞ്ചറിൽ വിശദമായ ചർച്ചകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുമെന്ന് മെസഞ്ചറിന്‍റെ ചുമതലക്കാർ അറിയിച്ചു. മെസഞ്ചർ മാസങ്ങളിൽ ഭദ്രാസന അസംബ്ലി അംഗങ്ങൾ, വികാരിമാർ ഇടവകൾ സന്ദർശിച്ചു. മെസഞ്ചറിന്‍റെ വരിക്കാരെ ചേർക്കുന്നതിന് എല്ലാ സഭാംഗങ്ങളും സഹകരിക്കണമെന്നും എപ്പിസ്കോപ്പാ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : അതാതു വികാരിമാരേയോ ഭദ്രാസന ഓഫീസിലോ ബന്ധപ്പെടണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ