റവ. ജെറീഷ് വർഗീസ് ചൊവ്വാഴ്ച ഐപിഎല്ലിൽ പ്രസംഗിക്കുന്നു
Monday, August 21, 2017 8:15 AM IST
ഡാളസ്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ ഹിന്ദി ബെൽറ്റ് മിഷൻ ഡയറക്ടറായ റവ ജെറീഷ് വർഗീസ് ഓഗസ്റ്റ് 22ന് ചൊവ്വാഴ്ച ഇന്‍റർ നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്കായി ഒത്തുചേരുന്ന ഇന്‍റർ നാഷണൽ പ്രയർ ലെയ്ൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9ന് (ന്യൂയോർക്ക് ടൈം) സജീവമാകുന്പോൾ വിവിധ മതങ്ങളിൽ, വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ഓഗസ്റ്റ് എട്ടിന് ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്നത് റവ ജെറീഷ് വർഗീസാണ്. അച്ഛന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. [email protected],, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207

റിപ്പോർട്ട്: പി.പി. ചെറിയാൻ