ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അവാർഡിന് അപേക്ഷ ക്ഷണിച്ചു
Saturday, June 24, 2017 8:21 AM IST
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ പ്രവാസി മലയാളി സമൂഹത്തിൽ ഫ്രീലാൻസ് പത്രപ്രവർത്തകർ, പ്രവാസി എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികൾക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അവാർഡുകൾ നൽകി ആദരിക്കുന്നു.

അപേക്ഷകർ അമേരിക്കയിൽ സ്ഥിരതാമസക്കാരായിരിക്കണം. ലിറ്റററി അവാർഡിനുള്ള അപേക്ഷകർ അവരുടെ ബിയോഡേറ്റയും പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുടെ പേരുകളും ഫ്രീലാൻസ് ജേർണലിസ്റ്റ് അപേക്ഷകർ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളും വാർത്താകുറിപ്പുകളുടെ ലിങ്കുകളും ബിയോഡേറ്റയും സാമൂഹ്യ പ്രവർത്തകർ അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ബിയോഡാറ്റയും സഹിതം അയച്ചുതരേണ്ടതാണ്. അവാർഡുകളിലേക്ക് നാമനിർദേശം നൽകുന്നതിനും അവസരം ഉണ്ടായിരിക്കും.

ഫ്രീലാൻസ് അവാർഡ് കമ്മിറ്റി ചെയർമാനായി ഇന്ത്യ പ്രസ് ക്ലബ് ജോയിന്‍റ് സെക്രട്ടറി പി.പി. ചെറിയാനും കമ്മിറ്റി അംഗങ്ങളായി ജോയിച്ചൻ പുതുക്കുളം, സുനിൽ തൈമറ്റം തുടങ്ങിയവരും ലിറ്റററി അവാർഡ് കമ്മിറ്റി ചെയർമാനായി ഇന്ത്യാ പ്രസ് ക്ലബ് വൈസ് പ്രസിഡന്‍റ് രാജു പള്ളത്തും കമ്മിറ്റി അംഗങ്ങളായി ജെ. മാത്യൂസ്, ജോസ് കാടാപ്പുറം എന്നിവരും പ്രവർത്തിക്കും.

സാമൂഹ്യ പ്രവർത്തക അവാർഡ് കമ്മിറ്റിയുടെ ചുമതല പ്രസ് ക്ലബ് ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്‍റ് ജോബി ജോർജിനാണ്. ജീമോൻ ജോർജ്, ജയിംസ് വർഗീസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളാണ്.

അവാർഡ് ജേതാക്കൾക്ക് ഓഗസ്റ്റ് മാസം 24, 25,26 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന ദേശീയ കോണ്‍ഫറൻസിൽ അവാർഡുകൾ വിതരണം ചെയ്യും.

വിവരങ്ങൾക്ക്: പി.പി. ചെറിയാൻ 2144504107, രാജു പള്ളത്ത് 7324299529, ജോബി ജോർജ് 2154702400.