ഗാമ സമ്മർ സോക്കർ റോളിംഗ് ട്രോഫി സീഡർ പാർക്ക് ടീം ജേതാക്കൾ
Thursday, June 22, 2017 7:38 AM IST
ഓസ്റ്റിൻ: ഓസ്റ്റിനിലെ ബ്രഷിക്രീക് സ്റ്റേഡിയത്തിലെ സായാഹ്നങ്ങളിൽ കാൽപന്തുകളിയുടെ ആവേശഭരിതമായ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ടു ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ ന്ധഗാമന്ധ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫുട്ബോൾ ടൂർണമന്‍റ് സമാപിച്ചു.

വളരെ വാശിയേറിയ ഗ്രൂപ്പ് മൽസരങ്ങൾക്കുശേഷം നടന്ന ഫൈനൽ മൽസരത്തിൽ വെസ്റ്റ് ഓസ്റ്റിൻ ടീം സീഡർ പാർക്ക് ടീമിനോട് ഏറ്റുമുട്ടി. ഗോൾ രഹിത സമനിലയിൽ കലാശിച്ച മത്സരത്തിന്‍റെ ഒടുവിൽ പെനാൽറ്റി ഷൂട്ട് ഒൗട്ടിലൂടെ ജേതാക്കളെ നിശ്ചയിക്കുകായിരുന്നു. സ്കോർ: 41. റൗണ്ട് റോക്ക് ടീമും ആവ്റി ബ്രഷി ടീമും തമ്മിൽ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ആവ്റി ബ്രഷി ടീം വിജയിച്ചു. സ്കോർ: 20

വെസ്റ്റ് ഓസ്റ്റിൻ ടീമിലെ ബിനോയ് ജയിംസ് ഗോൾഡൻ ഗ്ലോവ് കപ്പും സീഡർ പാർക്ക് ടീമിലെ സിജോ ജോസും മാർക്ക് നേഥനും ഗോൾഡൻ ബൂട്ട് കപ്പും നേടി. സമ്മാനദാന ചടങ്ങിൽ Prize Sponsor സിജോ വടക്കൻ (Tritny Texas Propetry Management) സീഡർ പാർക്ക് ടീമിനു റോളിങ്ങ് ട്രോഫിയും ഫൈനലിൽ മത്സരിച്ച കളിക്കാർക്ക് മെഡലുകളും സമ്മാനിച്ചു. ഗാമ പ്രസിഡന്‍റ് ശങ്കർ ചന്ദ്രമോഹൻ നന്ദി പറഞ്ഞു. തുടർന്ന് Sizzle Indian Kitchen, Round Rock വക കളിക്കാർക്ക് ഭക്ഷണവും ഉണ്ടായിരുന്നു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ