കണ്ണൂർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, May 20, 2017 3:58 AM IST
കൊട്ടിയൂർ: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോയ്ക്കു സമീപമുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കണ്ണൂർ അ​ന്പാ​യ​ത്തോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. അ​ന്പാ​യ​ത്തോ​ട്ടി​ലെ പ​ടി​യാ​നി​ക്ക​ൽ മ​ത്താ​യി-​അ​ന്ന​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ​ബി​ൻ മാ​ത്യു (27) ആണ് മ​രി​ച്ച​ത്. ഷിക്കാഗോ നഗരത്തിനടുത്ത ബ​ർ​റി​ഡ്ജി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇന്നലെ രാ​വി​ലെ 11 നായിരു​ന്നു അ​പ​ക​ടം. എ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ടെയു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു​പേ​ർ​ക്ക് പ​രി​ക്കേറ്റു.

എ​ൻ​ടി​ടി​എ​ഫി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം മൂ​ന്നുവ​ർ​ഷ​മാ​യി വെ​സ്റ്റ്മോ​ണ്ടി​ലെ പ്രാ​ദേ​ശി​ക ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ മാ​നേ​ജ​രാ​യി ജോ​ലി​ചെയ്യുകയായിരുന്ന എ​ബി​ൻ വി​വാ​ഹ​ത്തി​നാ​യി ഈമാസം 23 ന് ​നാ​ട്ടി​ലേ​ക്കു വ​രാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി എ​ബി​ൻ അ​മേ​രി​ക്ക​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ദു​ബാ​യിയി​ലാ​യി​രു​ന്ന പി​താ​വ് മ​ത്താ​യി​യും കു​ടും​ബ​വും മ​ക​നോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ൽ താ​മ​സ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് എ​ബി​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്ന​ത്. അ​പ​ക​ട​സ​മ​യ​ത്ത് പി​താ​വ് മ​ത്താ​യി ദു​ബാ​യിയിൽനി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യി​ലാ​യി​രു​ന്നു. വി​മാ​ന​മി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മ​ക​ന്‍റെ മ​ര​ണ​വി​വ​രം അ​റി​യു​ന്ന​ത്. എ​ബി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.