തെരഞ്ഞെടുപ്പു വിജയം: മോദിയെ അഭിനന്ദിച്ച് ട്രംപ്
Tuesday, March 28, 2017 12:35 AM IST
വാഷിംഗ്ടണ്‍: സമീപകാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ഫോണിൽ വിളിച്ചാണ് മോദിയെ അഭിനന്ദനമറിയിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാല് സംസ്ഥാനങ്ങളിലും ബിജെപി സർക്കാർ രൂപികരിച്ചിരുന്നു.

സമീപകാലത്തു നടന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിൽ എത്തിച്ച ജർമ്മൻ ചാൻസലർ ആംഗല മെർക്കലിനെയും ട്രംപ് അഭിനന്ദിച്ചു.