ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫ് ലോങ് ഐലൻഡിൽ നടന്നു
Thursday, January 12, 2017 4:29 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറസിന്റെ രജിസ്ട്രേഷൻ കിക്കോഫ് ജനുവരി എട്ട്, ഞായറാഴ്ച നടന്നു. കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ഓഫ് ക്വീൻസ് ലോങ് ഐലൻഡ് ആൻഡ് ബ്രൂക്ലീനിന്റെ ആഭിമുഖ്യത്തിൽ നടന്ന സംയുക്‌ത ക്രിസ്മസ് നവവത്സര ആഘോഷവേളയിലായിരുന്നു കോൺഫറൻസ് കിക്കോഫ്. ബെൽറോസിലുള്ള ഗ്ലെൻഓക്സ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൗൺസിലിൽ ഉൾപ്പെട്ട പത്ത് ഇടവകകളിൽ നിന്നുള്ള വൈദികരും വിശ്വാസികളും പങ്കെടുത്തു. ഭദ്രാസന അധ്യക്ഷൻ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കലഹാരി റിസോർട്ടിൽ നടക്കുന്ന കോൺഫറൻസിന്റെ ഔദ്യോഗിക ഗായക സംഘമായി ജോസഫ് പാപ്പൻ ക്വയർ മാസ്റ്റർ ആയ ഗായക സംഘത്തെ നിയമിച്ച കാര്യം മെത്രാപ്പോലീത്ത അറിയിച്ചു. ഫാ. ജോൺ തോമസാണ് ക്വയർ ഡയറക്ടർ. ജോൺ ജേക്കബ്, മേരി വർഗീസ് എന്നിവർ ക്വയർ കോർഡിനേറ്റർമാരായി സേവനമനുഷ്ഠിക്കുന്നു. കൗൺസിൽ പ്രസിഡന്റ് വെരി റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ ആമുഖ പ്രസംഗം നടത്തി. വർഷങ്ങളായി നടന്നു വരുന്ന ഏറ്റവും അനുഗ്രഹപ്രദമായ ഭദ്രാസനത്തിന്റെ ഈ പ്രസ്റ്റീജ് മിനിസ്ട്രിയായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ എല്ലാവരും പങ്കെടുക്കേണ്ടതിന്റെ ആവശ്യകത അച്ചൻ എടുത്തു പറഞ്ഞു. കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടനം തോമസ് വർഗീസ്, സോമൻ കോശി എന്നിവരിൽ നിന്നു രജിസ്ട്രേഷൻ ഫീസ് ഏറ്റുവാങ്ങിക്കൊണ്ട് മാർ നിക്കോളോവോസ് നിർവ്വഹിച്ചു.

തുടർന്നു സംസാരിച്ച കോൺഫറൻസ് കോർഡിനേറ്റർ വെരി.റവ. ഡോ വറുഗീസ്. എം. ഡാനിയേൽ കോൺഫറൻസിനെപ്പറ്റിയുള്ള രൂപരേഖ നൽകി. ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, കമ്മിറ്റിയംഗങ്ങളായ മാത്യു വർഗീസ്, ഫിലിപ്പോസ് സാമുവൽ, കൗൺസിലിലുള്ള മറ്റു വൈദികരും പങ്കെടുത്തു. കൗൺസിൽ സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ ജോൺ താമരവേലിൽ എന്നിവരും സന്നിഹിതരായിരുന്നു. കുറഞ്ഞ നിരക്കിൽ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ജനുവരി 31–ന് അവസാനിക്കും. ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഭാരവാഹികൾ അറിയിച്ചു.
പെൻസിൽവേനിയയിലെ പോക്കൊണോസിനു സമീപം നോർത്ത് അമേരിക്കയിലെ ഏറ്റവും മനോഹരമായ വാട്ടർ തീം പാർക്ക് സ്‌ഥിതി ചെയ്യുന്ന കലഹാരി റിസോർട്ടിലാണ് ഇത്തവണ കോൺഫറൻസിന് നടക്കുന്നത്.

കോൺഫറൻസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:
For registration www.northeastamericandiocese.formstack.com/forms/fycregistration2017, Family conference website www.fyconf.org

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ