ഫ്ലോ​റി​ഡയിൽ​ അ​ന​ധി​കൃ​ത​ ​കു​ടി​യേ​റ്റം തടയുന്ന ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഡി​സാ​ന്‍റി​സ് ഒ​പ്പു​വ​ച്ചു
Friday, March 29, 2024 2:14 AM IST
പി.പി. ​ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ:​ ഫ്ലോ​റി​ഡ​യി​ലെ കുടികിടപ്പുകാരെ ത​ട​യു​ന്ന ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഡി​സാ​ൻ്റി​സ് ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു. സ്വ​കാ​ര്യ സ്വ​ത്ത​വ​കാ​ശം ലം​ഘി​ക്കു​ന്ന ഒ​രു അ​ഴി​മ​തി​യാ​ണ് ​സ്ക്വാ​റ്റിം​ഗ് എ​ന്ന് ഗ​വ​ർ​ണ​ർ റോ​ൺ ഡി​സാ​ന്‍റിസ് പ​റ​ഞ്ഞു. ഒ​ർ​ലാ​ൻ​ഡോ​യി​ലെ വീ​ട്ടു​ട​മ​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ബി​ല്ലി​ലാ​ണ് ബു​ധ​നാ​ഴ്ച ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ച​ത് .

നി​ങ്ങ​ൾ സ്ക്വാ​റ്റിം​ഗി​ന്‍റെ ഇ​ര​യാ​ണെ​ങ്കി​ൽ, നി​ങ്ങ​ൾ​ക്ക് ഒ​രു ഫോം ​പൂ​രി​പ്പി​ച്ച് നി​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ഷെ​രീ​ഫി​ന് ന​ൽ​കു​ക, ഷെ​രീ​ഫ് നി​ങ്ങ​ളു​ടെ വാ​സ​സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന ആ​ളു​ക​ളെ പോ​യി നീ​ക്കം ചെ​യ്യാനും നി​ർ​ദേശി​ച്ചു.

എച്ച്ബി 621 ജൂ​ലൈ ഒന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ത് പ്രോ​പ്പ​ർ​ട്ടി ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് കു​ടി​യേ​റി​യ​വ​രെ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ഒ​രു പു​തി​യ അ​വ​സ​രം സൃ​ഷ്ടി​ക്കു​ന്നു.