ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​ത​ല്ല ജീ​വി​ത​ത്തി​ൽ രൂ​പാ​ന്ത​രം വ​രു​ത്തു​ന്ന​താ​യി​രി​ക്ക​ണം പ്രാ​ർ​ഥ​ന:​ റ​വ. ര​ജീ​വ് സു​കു ജേ​ക്ക​ബ്
Wednesday, March 27, 2024 8:02 AM IST
പി.പി. ചെ​റി​യാ​ൻ
മെ​സ്ക്വി​റ്റ് (ഡാ​​ളസ്) ∙ ന​മ്മു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ക​യെ​ന്ന​ത​ല്ല ന​മ്മി​ൽ രൂ​പാ​ന്ത​രം വ​രു​ത്തു​ക​യെ​ന്ന​താ​യി​രി​ക്ക​ണം പ്രാ​ർ​ഥ​ന​യി​ലൂ​ടെ നാം ​സ്വാ​യ​ത്ത​മാ​കേ​ണ്ട​തെ​ന്ന് ഡാ​ള​സ് സി ​എ​സ് ഐ ​കോ​ൺ​ഗ്രി​ഗേ​ഷ​ൻ വി​കാ​രി റ​വ. ര​ജീ​വ് സു​കു ജേ​ക്ക​ബ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച​യോ​ട​നു​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ സ​ന്ധ്യാ പ്രാ​ർ​ഥ​ന​യി​ൽ ദൈ​വ​വ​ച​ന ശു​ശ്രു​ഷ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ച്ച​ൻ.

ക്രി​സ്തു ഭൂ​മി​യി​ൽ ആ​യി​രി​ക്കു​മ്പോ​ൾ ജീ​വി​ത​ത്തി​ൽ പാ​ലി​ച്ച് ചി​ല സു​പ്ര​ധാ​ന ശീ​ല​ങ്ങ​ളെ​കു​റി​ച്ച് അ​ച്ച​ൻ പ്ര​തി​പാ​ദി​ച്ചു. ദേ​വാ​ല​യ​ത്തി​ൽ പ​തി​വാ​യി ക​ട​ന്നു​വ​രു​ന്നു, മ​റ്റു​ള്ള​വ​രെ ഉ​പ​ദേ​ശി​ക്കു​ന്ന, മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന മൂ​ന്ന് ശീ​ല​ങ്ങ​ൾ ക​ർ​ത്താ​വി​നു​ണ്ടാ​യി​രു​ന്ന​താ​യി അ​ച്ച​ൻ ദൈ​വ​വ​ച​ന​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി വ്യാ​ഖ്യാ​നി​ച്ചു.

ഈ ​മൂ​ന്ന് ശീ​ല​ങ്ങ​ളും ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​കു​മ്പോ​ൾ ഈ ​ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച അ​ർ​ഥ​വ​ത്താ​യി​ത്തീ​രു​മെ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞു.​ സ​ന്ധ്യ പ്രാ​ർ​ഥ​ന​യ്ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ഷൈ​ജു സി. ​ജോ​യ്, രാ​ജ​ൻ കു​ഞ്ഞ് സി ​ജോ​ർ​ജ് ബി​നു ത​ര്യ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.