ന്യൂ​യോ​ർ​ക്കി​ലെ വീ​ട്ടി​ൽ നി​ന്ന് കൊ​ക്കെ​യ്നും മൂന്ന് മി​ല്യ​ൺ ഡോ​ള​റും ക​ണ്ടെടുത്തു
Wednesday, March 27, 2024 5:20 AM IST
പി .പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക് സി​റ്റി: ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കൊ​ക്കെ​യ്ൻ വി​ത​ര​ണ​ക്കാ​ര​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​പ്പാ​ർ​ട്മെ​ന്‍റി​ൽ നി​ന്ന് ര​ഹ​സ്യ അ​റ​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 30 പൗ​ണ്ട് കൊ​ക്കെ​യ്നും മൂന്ന് മി​ല്യ​ൻ ഡോ​ള​റി​ന്‍റെ നോ​ട്ടും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​താ​യി സ്പെ​ഷ്യ​ൽ ന​ർ​ക്കോ​ട്ടി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ സി​റ്റി ഓ​ഫി​സ് അ​റി​യി​ച്ചു.

ബ്രോ​ങ്ക്സി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ ഫ​ർ​ണി​ച്ച​റി​നു​ള്ളി​ൽ നി​ന്നാ​ണ് പ​ണ​വും ല​ഹ​രി മ​രു​ന്നും ആ​ഡം​ബ​ര വാ​ച്ചു​ക​ളും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ ഈ ​മാ​സം 20ന് 60 ​വ​യ​സ്‌​സു​ള്ള ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഏ​ജ​ൻ​സി അ​റി​യി​ച്ചു.

2006ൽ ​നാ​ടു​ക​ട​ത്ത​പ്പെ​ട്ട ആ​ളാ​ണ് വീ​ണ്ടും അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.