വി​ശാ​ൽ മ​കാ​നി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് പോ​ലീ​സ്
Saturday, March 23, 2024 4:34 PM IST
ടെ​ക്‌​സ​സ്: ടെ​ക്‌​സ​സി​ലെ പ്രോ​സ്‌​പ​ർ ഏ​രി​യ​യി​ൽ നി​ന്നും കാ​ണാ​താ​യ വി​ശാ​ൽ മ​കാ​നി​യെ(25) ക​ണ്ടെ​ത്താ​ൻ ലൂ​യി​സ്‌​വി​ല്ല പോ​ലീ​സ് പൊ​തു​ജ​ന​സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ലൂ​യി​സ്‌​വി​ല്ല​യി​ലാ​ണ് വി​ശാ​ലി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്.

വി​ശാ​ലി​നും അ​ദേ​ഹ​ത്തി​ന്‍റെ കാ​റി​നു​മാ​യി തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഈ ​മാ​സം ര​ണ്ട് മു​ത​ലാ​ണ് വി​ശാ​ലി​നെ കാ​ണാ​താ​യ​ത്. മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്ന വ്യ​ക്തി​യാ​ണ് വി​ശാ​ൽ.

ഇ​യാ​ളു​ടെ കൈ​വ​ശം തോ​ക്ക് ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ന്വേ​ഷ​ണം ന​ട​ന്ന​താ​യും എ​ന്നാ​ൽ കാ​ണാ​താ​യ ആ​ളു​ടെ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ലൂ​യി​സ്‌​വി​ല്ല പോ​ലീ​സ് പ​റ​യു​ന്നു.