കനേഡിയൻ നെഹ്റു ട്രോഫിക്കു കേരളാ സർക്കാരിന്‍റെ ആശംസകൾ: മന്ത്രി കടകംപളളി സുരേന്ദ്രൻ
Friday, July 20, 2018 8:12 PM IST
ടൊറന്‍റോ: കുട്ടനാടിന്‍റെ ആവേശവും ആറന്മുളയുടെ പ്രൗഡിയും, പയിപ്പാടിന്‍റെ മനോഹാരിതയും കൂട്ടിയിണക്കി പ്രവാസികളുടെ വള്ളംകളിയുടെ തറവാടായ കാനഡയിലെ ബ്രംപ്ടൻ മലയാളി സമാജം സംഘടിപ്പിക്കുന്ന കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിക്കു കേരള സർക്കാരിന്‍റെ അഭിവാദ്യങ്ങളും ആശംസകളും ടൂറിസം മന്ത്രി കടകന്പള്ളി സുരേന്ദ്രൻ. അറിയിച്ചു.

പതിനാറു ടീമുകൾ മാറ്റുരക്കുന്ന വാശിയേറിയ മത്സരത്തിൽ വിജയിക്കുന്ന ടീമിനു നൽകാനുള്ള കാനേഡിയൻ നെഹ്റു ട്രോഫി മന്ത്രി കടകന്പള്ളി സുരേന്ദ്രൻ സമാജം പ്രസിഡന്‍റ് കുര്യൻ പ്രാക്കാനത്തിനു കൈമാറി പ്രവാസി വള്ളംകളിയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചു.തുടർന്നു ഈ വർഷത്തെ വിജയികൾക്കുള്ള ട്രോഫി പ്രയാണം അമേരിക്കയിലെ ഫിലഡൽഫിയയിൽ നിന്ന് ആരംഭിച്ചു.

ബ്രംപ്ടൻ മലയാളി സമാജം സംഘടിപ്പിക്കുന്ന കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിക്ക് ലോകത്തുള്ള എല്ലാ മലയാളികളുടെയും പേരിൽ അദ്ദേഹം ആശംസകൾ അറിയിച്ചു.വള്ളംകളി മലയാളികളുടെ സംസ്കാരത്തിന്‍റെയും ജീവിതത്തിന്‍റെയും ഭാഗമായി മാറിയ ശ്രദ്ധേയമായ ഒരു ഉത്സവമാണ്. കേരളത്തിന്‍റെ തനിമ മലയാളികൾ ലോകത്തിന്‍റെ ഏതുഭാഗത്ത് പോയാലും ഉപേക്ഷിക്കുന്നില്ല എന്നതിന്‍റെ തെളിവാണ് ഈ മഹത്തായ വള്ളംകളി എന്നു അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും സംസ്ഥാന സർക്കാരിനു വേണ്ടിയും എല്ലാ വിഭാഗം ജനങ്ങൾക്കുവേണ്ടിയും അദ്ദേഹം അഭിവാദ്യങ്ങൾ നേർന്നു. ചടങ്ങിൽ ജോയി സെബാസ്റ്റ്യൻ, സോമോൻ സക്കറിയ , കിഷോർ പണ്ടികശാല , മോൻസി തോമസ്, ശ്രീരാജ് , മത്തായി മാത്തുള്ള തുടങ്ങിയവർ പങ്കെടുത്തു.

വിജയികൾക്കു സമ്മാനിക്കുവാനുള്ള ട്രോഫിമായുള്ള പ്രചാരണ പ്രയാണത്തിന് ജൂലൈ 29 നു കാനഡയിലെ ബ്രംപ്ടനിൽ വള്ളംകളി പ്രേമികളും ടീമുകളും സംഘാടകരും ചേർന്ന് സ്വീകരണം നൽകുന്നതാണെന്ന് സമാജം സെക്രട്ടറി ലതാ മേനോൻ ,വള്ളംകളി സ്വാഗത സംഘം ചെയർമാൻ ബിനു ജോഷ്വാ , വള്ളംകളി കോർഡിനേറ്റർ ഗോപകുമാർ നായർ എന്നിവർ അറിയിച്ചു.

സാംസ്കാരിക കേരളത്തിന്‍റെ പരിച്ഛേദമായ വള്ളംകളി മലയാളിയുടെ ആത്മാഭിമാനത്തിന്‍റെ ഭാഗമാണ്.ആ വള്ളംകളിയെ പ്രവാസികളുടെ പറുദീസായായ കാനഡയിലേക്ക് ബ്രംപ്ടൻ സമാജം !കഴിഞ്ഞ ഏതാണ്ടു പത്തുവർഷമായി പറിച്ചു നട്ടി വളർത്തിയപ്പോൾ ഇന്നാട്ടിലെയും യു എസ് എ യിലേയും മലയാളി സമൂഹവും സംഘടനകളും, വ്യവസായികളും പൊതുജനവുമെല്ലാം അതിനെ കേവലം ഒരു സമാജത്തിന്‍റെ പരിപാടി എന്നതിൽ ഉപരി അക്ഷരാർത്ഥത്തിൽ നോർത്ത് അമേരിക്കയിലെ തന്നെ മലയാളികളുടെ ഒരു മാമാങ്കമായി രൂപപ്പെടുത്താൻ സഹായിച്ചുവെന്ന് സമാജം വൈസ് പ്രസിഡണ്ട് ലാൽജി ജോണ്‍, സാം പുതുക്കേരിൽ ട്രഷറർ ജ്ജോജി ജോർജ്, ജോയിന്‍റ് ട്രഷറർ ശ്രീമതി ഷൈനി സെബാസ്റ്റ്യൻ, റേസ്കോർഡിനേറ്റർ തോമസ് വർഗിസ്ൻ സ്വാഗത സംഘം വൈസ് ചെയർ സിന്ധു സജോയ്, ഷിബു ചെറിയാൻ എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം