ഷോളി കുന്പിളുവേലി സ്ഥാനമേറ്റു
Friday, July 20, 2018 12:49 AM IST
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ വൈസ് മെൻ ക്ലബിന്‍റെ പുതിയ പ്രസിഡന്‍റായി ഷോളി കുന്പിളുവേലി സ്ഥാനമേറ്റു. ജൂലൈ 15ന് വൈറ്റ് പ്ലെയിൻസിലുള്ള റോയൽ പാലസ് റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ നിലവിലെ പ്രസിഡന്‍റ് ജോസഫ് കാഞ്ഞമലയിൽനിന്നാണ് ഷോളി സ്ഥാനമേറ്റത്.
റീജണൽ സെക്രട്ടറി കോരസൻ വർഗീസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജോസ് കാഞ്ഞമലയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുവർഷമായി നടത്തിവരുന്ന എല്ലാ ചാരിറ്റി പ്രവർത്തനങ്ങളും തുടർന്നും നടത്തുമെന്ന് മറുപടി പ്രസംഗത്തിൽ ഷോളി കുന്പിളുവേലി പറഞ്ഞു. ക്ലബ് അംഗങ്ങൾ ഒരുമിച്ചുള്ള ക്യാന്പിംഗ്, ക്രൂസ്, വെക്കേഷൻ, കുട്ടികൾക്കായി പ്രത്യേക പരിപാടികൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ തുടങ്ങി നിരവധി പുതിയ പ്രവർത്തനങ്ങളും ഉണ്ടാകുമെന്നും ഷോളി കൂട്ടിചേർത്തു.

ചടങ്ങിൽ സ്വപ്ന മലയിൽനിന്നും ഷാറ്റി കാത്തി വൈസ് മെനറ്റ്സ് സ്ഥാനവും സ്വീകരിച്ചു.
പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത ജിം ജോർജ്, ട്രഷറർ മാണി ജോർജ്, വൈസ് പ്രസിഡന്‍റ് ഷാജി സഖറിയ, ജോയിന്‍റ് സെക്രട്ടറി കെ.കെ. ജോൺസൻ, ജോയിന്‍റ് ട്രഷറർ ബെന്നി മുട്ടപ്പള്ളി, ഡയറക്ടർ ബോർഡ് അംഗങ്ങളായി ജോസ് ഞാറകുന്നേൽ, ഷൈജു കളത്തിൽ, ജോസ് മലയിൽ, ജോഷി തെള്ളിയാങ്കൽ, സണ്ണി മാത്യു, ടോണി പാലക്കൽ, ജോസഫ് മാത്യു, വൈസ് മെനറ്റ്സ് സെക്രട്ടറി ഡോണാ ഷിനു, ട്രഷറർ ജെസി കണ്ണാടൻ എന്നിവരും സ്ഥാനമേറ്റു.

ജോസഫ് കാഞ്ഞമല അധ്യക്ഷത വഹിച്ച യോഗത്തിൽ റീജണൽ സെക്രട്ടറി കോരസൺ വർഗീസ്, ജോർജ് കെ. ജോൺ, ഫാ. ജോസ് കണ്ടത്തിക്കുടി, ഷാജി സഖറിയ, എഡ് വിൻ കാത്തി, വിവിധ വൈസ്മെൻ ക്ലബുകളെ പ്രതിനിധീകരിച്ച് ഡോ. അലക്സ് മാത്യു, ലൂക്കോസ് വർഗീസ്, ഡാൻ മോഹൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജെ. മാത്യൂസ്, ഫോമാ മുൻ ജനറൽ സെക്രട്ടറി അനിയൻ ജോർജ്, ഫോമാ ട്രഷറർ ഷിനു ജോസഫ്, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ലൈസി അലക്സ്, മാധ്യമ പ്രവർത്തകരായ ജോസ് കാടാപുറം, മൊയ്തീൻ പുത്തൻചിറ എന്നിവർ ആശംസകൾ ചേർന്നു സംസാരിച്ചു. ട്രഷറർ മാണി ജോർജ് നന്ദി പറഞ്ഞു.