ഫൊക്കാന സാഹിത്യ സമ്മേളനം, ഒരു അവലോകനം
Thursday, July 19, 2018 8:48 PM IST
ഫിലഡൽഫിയ: ഫൊക്കാനയുടെ ഭാഷയേയും ഭാഷാസ്നേഹികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ജൂലൈ 6, 7 തീയതികളിലായി നടന്ന സാഹിത്യ സമ്മേളനം ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ ഉദ്ഘാടനം ചെയ്തു. സാഹിത്യ സെമിനാർ ചെയർമാൻ അബ്ദുൾ പുന്നയൂർക്കുളം, മുഖ്യാതിഥിയും പ്രശസ്ത എഴുത്തുകാരനുമായ കെ.പി. രാമനുണ്ണി എന്നിവരെ സെമിനാറിന്‍റെ എം.സി.യായ സാംസി കൊടുമണ്‍ സദസ്യർക്ക് പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു.

സാഹിത്യകാരനും സമൂഹവും തമ്മിൽ ഹൃദയപൂർവ്വം ഒരുമിച്ച് ചിന്തിച്ചെങ്കിലേ സർഗാത്മകതയുടെ ഒൗന്നത്യത്തിലെത്താനാവൂ. അതിന് രചനയ്ക്കാധാരമായ സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലങ്ങൾ, എഴുത്തുകാരുടെ കാഴ്ചപ്പാടുകൾ, ചിന്തകൾ, സാഹിത്യകാരന് സമൂഹത്തോടുള്ള കടപ്പാട് എല്ലാം ആവശ്യമാണെന്ന് കെ.പി. രാമനുണ്ണി പ്രസ്താവിച്ചു. രചന രസാത്മകമായിരിക്കണം. എഴുത്തുകാർ എഴുതാൻ പോകുന്ന വിഷയം മനസിലിട്ട് ചവച്ചരച്ചു വേണം വായനക്കാർക്ക് പകർന്നു കൊടുക്കാൻ. സത്യസന്ധത ജീവിതത്തിലെന്ന പോലെ സാഹിത്യത്തിലും പ്രധാനമാണെന്ന് അദ്ദേഹം അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ച് പരാമർശിച്ചു.

ലേഖന വിഷയത്തിന്‍റെ മോഡറേറ്റർ ജോർജ് നടവയൽ ഡോ. ശശിധരനെ സദസ്സിനു പരിചയപ്പെടുത്തി. ശശിധരൻ സാഹിത്യത്തേയും സാമൂഹിക പരിവർത്തനത്തേയും ആസ്പദമാക്കി ന്ധമനുഷ്യർ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ സമൂഹമുണ്ടെന്നും, സമൂഹത്തിന്‍റെ മുഖം അറിവിറ്റെ മുഖമാണെന്നും, അറിവ് പകരുന്നവരാണ് സാഹിത്യകാരെന്നും, സാഹിത്യകാരന്മാർ എന്നും ജനപക്ഷത്താവണമെന്നും വാദിച്ചു.

കവിതയുടെ മോഡറേറ്റർ മനോഹർ തോമസ് പ്രൊഫ. കോശി തലക്കലിനെ ക്ഷണിച്ചു. അമേരിക്കൻ മലയാളി എഴുത്തുകാരുടെ കവിതകൾ അന്നും ഇന്നും, അമേരിക്കയിൽ മലയാള കവിതകളുടെ പുരോഗതി എന്നീ വിഷയങ്ങളെക്കുറിച്ച് പ്രഫ. കോശി തലക്കൽ സംസാരിച്ചു.

കവിതകൾ വായിക്കാൻ വായനക്കാർ കുറയുന്നുവെങ്കിലും ഏറ്റവും കൂടുതൽ എഴുതപ്പെടുന്നത് കവിതകളാണെന്നും മുന്പൊക്കെ കവിതകൾക്ക് വൃത്തവും പ്രാസവും വേണമായിരുന്നെങ്കിലും ക്രമേണ അവ ഗദ്യത്തിലേക്ക് മാറി.

നല്ല കവിതകൾ ഗദ്യമാണെങ്കിൽക്കൂടി അതിന് താളം വേണം. ജീവിതത്തിനു തന്നെ താളം വേണം. ഭാഷയ്ക്കുള്ളിലെ ഭാഷയാണ് കവിത. സന്തോഷ് പാലായുടെ ശ്ലഥബദ്ധ കവിതകളുടെ മനോഹാരിത അദ്ദേഹം എടുത്തു പറഞ്ഞു.

തുടർന്ന് അദ്ധ്യക്ഷൻ മുരളി ജെ നായർ, സാംസി കൊടുമണ്‍, മനോഹർ തോമസ്, ഷീല മോൻസ് മുരിക്കൻ, നീനാ പനക്കൽ, ജോർജ് കാക്കനാട് എന്നിവർ അവരവരുടെ രചനാനുഭവങ്ങൾ പങ്കുവെച്ചു.

ജോർജ് ജോസഫ് (ഇമലയാളി) വായനാസുഖത്തെപ്പറ്റിയും അദ്ദേഹത്തിന് എന്നും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഒ.വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസവും ഗുരുസാഗരവുമാണെന്നും, അവ ആവർത്തന വായന ആവശ്യപ്പെടുന്ന സാഹിത്യ സൃഷ്ടികളിൽ ഒന്നാണെന്നും പറഞ്ഞു. ഡോ. ലൂക്കോസ് മന്നിയൂർ കേരളത്തിലെ സമകാലിക സാഹിത്യത്തെക്കുറിച്ച് സംസാരിച്ചു. അശോകൻ വേങ്ങശേരി, രവീന്ദ്രനാഥ ടാഗോർ, ശ്രീനാരായണ ഗുരു എന്നിവർ സാമൂഹ്യ പരിവർത്തനത്തിന് ഉതകുന്ന തരത്തിൽ സമൂഹത്തെ നയിച്ചവരാണ്.

സന്തോഷ് പാലാ, അബ്ദുൾ പുന്നയൂർക്കുളം കവിതകൾ ചൊല്ലി. മൊയ്തീൻ മൊയ്തുണ്ണി കഥയും വായിച്ചു. ശ്രീ ബോധാനന്ദ ഗുരു, പഴയ കാല സാഹിത്യകാര·ാരായ കുമാരനാശാൻ, വൈലോപ്പിള്ളി, തകഴി, ഒ.വി. വിജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നത് അവരുടെ രചനകൾ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. ജയിംസ് കൂരിക്കാട്, കവികളേയും സാഹിത്യകാര·ാരേയും നമ്മൾ സാംസ്ക്കാരിക നായകർ എന്ന് വിളിക്കുന്നത് അവർ കാലത്തിനു മുന്പേ സഞ്ചരിക്കുന്ന സമൂഹത്തിന്‍റെ വഴികാട്ടികളായതുകൊണ്ടാണ്.

രാജു തോമസ്, അനിതാ മുരളി നായർ, ജോർജ്ജ് ഓലിക്കൽ, തോമസ് കൂവള്ളൂർ, ശ്രീകുമാർ ഉണ്ണിത്താൻ, പി.ടി. പൗലോസ്, ജോസ് ചെരിപുറം, ത്രേസ്യാമ്മ തോമസ് നാടാവള്ളി, ഗീതാ ജോർജ്ജ്, ടി.എസ്. ചാക്കോ, സിബി ഡേവിഡ്, അനിൽ ചിക്കാഗോ, ഏബ്രഹാം പോത്തൻ, ജോണ്‍ ഇളമത തുടങ്ങിയവരുടെ സാന്നിധ്യം പ്രശംസനീയമായിരുന്നു.

പ്രൊ. കോശി തലക്കൽ സാഹിത്യത്തിന് നൽകിയ സംഭാവനകളെ മാനിച്ച് ബെന്നി കുര്യനും, രാമനുണ്ണിയും ചേർന്ന് ഫൊക്കാന പുരസ്കാരം സമർപ്പിച്ചു. ജോർജ് നടവയൽ പുരസ്കാര ഫലകത്തിൽ എഴുതിയത് വായിച്ചു കേൾപ്പിച്ചു.

ബെന്നി കുര്യൻ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും ആഗോളതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് വീണ്ടും എടുത്തു പറഞ്ഞു.

യുഎസിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ:

• നോവൽ ചുവന്ന ബ്ലഡ് (രാജേഷ് ആർ വർമ്മ)
• ചെറുകഥ ഓർമ്മച്ചെപ്പ് (കെ.വി. പ്രവീണ്‍)
• കവിത സാമഗീതം (മാർഗരറ്റ് ജോസഫ്)
• നിരൂപണം മലയാളിയുടെ ജനിതകം (എതിരൻ കതിരവൻ)

ആഗോളതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ:

• നോവൽ ആസിഡ് (സംഗീത ശ്രീനിവാസൻ)
• ചെറുകഥ ഒരാൾക്ക് എത്ര മണ്ണ് വേണം (ഇ. സന്തോഷ് കുമാർ)
• കവിത ഈ തിരുവസ്ത്രം ഞാൻ ഉപേക്ഷിക്കുകയാണ് (എസ്. രമേശൻ)
• നിരൂപണം ജനതയും ജനാധിപത്യവും (സണ്ണി കപിക്കാട്)
• നവമാധ്യമം തൻമാത്രം (ഡോ. സുരേഷ് സി പിള്ള)
• ബാലസാഹിത്യം അര സൈക്കിൾ (എം.ആർ. രേണുകുമാർ)
• ആംഗലേയ സാഹിത്യം ഞമശി ഉൃീുെ ീി ങ്യ ങലാീൃ്യ ഥമരവേ (സ്വാതി ശശിധരൻ)

സമ്മേളനത്തോടനുബന്ധിച്ച് അമേരിക്കൻ മലയാളികളുടെ പുസ്തക പ്രദർശനവും അന്നാ മുട്ടത്തു വർക്കിയുടെ ജീവന്‍റെ ഈണങ്ങൾ എന്ന പുസ്തകത്തിന്‍റെ പ്രകാശന കർമം സാംസി കൊടുമണ്‍ രാമനുണ്ണിക്ക് നൽകി നിർവഹിച്ചു. ഫൊക്കാന സാഹിത്യ സമ്മേളനം ഭാഷാസ്നേഹികൾക്ക് ഒരു മികച്ച അക്ഷര വിരുന്നായിരുന്നെന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.അബ്ദുൾ പുന്നയൂർക്കുളം സാഹിത്യ സെമിനാറിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

അബ്ദുൾ പുന്നയൂർക്കുളം