കോൺഫറൻസ് ദിനങ്ങൾ സുഗമമാക്കേണ്ടത് ഇങ്ങനെ
Wednesday, July 18, 2018 5:47 PM IST
ന്യൂയോർക്ക് : പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കൺവൻഷൻ സെന്‍ററിൽ ജൂലൈ 18 മുതൽ 21 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി.

കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു. (റോമർ 5:3) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കി കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു എന്നതാണ് കോൺഫറൻസിലെ ചിന്താവിഷയം. കാലിക പ്രാധാന്യമുള്ള കോൺഫറൻസ് തീം മുറുകെ പിടിച്ചു പ്രാവർത്തികമാക്കാൻ കോൺഫറൻസിന് കഴിയട്ടെ എന്നു ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ആശംസിച്ചു.

അധികാരികളോടുള്ള വിധേയത്വവും നിയമാവലികളോടുള്ള ബഹുമാനവും അനുസരണയും പരസ്പര ശാക്തീകരണത്തിന് വഴി തെളിക്കും. കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും ഓരോരുത്തരുടെയും സഹകരണവും സമർപ്പണവും അത്യന്താപേക്ഷിതമാണ്.

കോൺഫറൻസിൽ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേർക്കുന്നു. പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോൺഫറൻസ് ഷെഡ്യൂൾ അനുസരിച്ച് എല്ലാവരും കോൺഫറൻസിൽ പങ്കെടുക്കണം.സമയ നിഷ്ഠ പാലിക്കുന്ന കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം. കോൺഫറൻസിൽ ഉടനീളം ശുചിത്വബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.

കോൺഫറൻസിൽ യോജ്യവും സന്ദർഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിക്കുന്നു.രാത്രി 11 മണി മുതൽ പ്രഭാത പ്രാർഥന വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുമാണ്.കലഹാരി കോൺഫറൻസ് സെന്ററിൽ ലഹരി വസ്തുക്കൾ കർശനമായി വിലക്കിയിരിക്കുന്നതും ഇതു ലംഘിക്കുന്നവരെ കോൺഫറൻസിൽ നിന്നും പുറത്താക്കുന്നതുമായിരിക്കും. പുറമെ നിന്നുള്ള ഭക്ഷണ പദാർഥങ്ങൾ കോൺഫറൻസ് സെന്ററിൽ അനുവദനീയമല്ല. അതുപോലെ തന്നെ ബുഫേ സ്റ്റേഷനുകളിൽ വിളമ്പുന്ന ഭക്ഷണ പദാർഥങ്ങൾ ഡൈനിങ് ഏരിയായ്ക്ക് പുറത്തേയ്ക്ക് കൊണ്ടുപോകാൻ പാടുള്ളതല്ല.

കോൺഫറൻസിൽ രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന ഐഡിയും റിസ്റ്റ് ബാൻഡും മറ്റുള്ളവർക്ക് കാണത്തക്കവിധം എപ്പോഴും ധരിക്കേണ്ടതാണ്. കോൺഫറൻസിൽ റജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കോൺഫറൻസ് സെന്ററിലോ മുറികളിലോ പ്രവേശിക്കാൻ അനുവാദമുള്ളൂ. സന്ദർശകരെ അനുവദിക്കുന്നതല്ല.

കോൺഫറൻസിൽ സംബന്ധിക്കുന്ന ഓരോരുത്തരും അവരവരുടെ സുരക്ഷയ്ക്ക് ഉത്തരവാദപ്പെട്ടവരാണ്. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതും പ്രത്യേകിച്ച് വാട്ടർപാർക്ക് മുതലായ സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ കോൺഫറൻസ് ഫെസിലിറ്റിക്കോ എക്സിക്യൂട്ടീവ് കമ്മിറ്റിക്കോ ഉത്തരവാദിത്വമില്ലാത്തതുമാകുന്നു.

കോൺഫറൻസ് ഫെസിലിറ്റിയിലോ താമസിക്കുന്ന മുറിയിലോ കേടുപാടുകൾ വരുത്തിയാൽ അവർ തന്നെ ഉത്തരവാദികളായിരിക്കും. ഓരോരുത്തരും അവരവരുടെയും അവർക്ക് ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കും മെഡിക്കൽ ഇൻഷുറൻസിനും മറ്റ് ബാധ്യതാ ഇൻഷുറൻസുകൾക്കും ഉത്തരവാദപ്പെട്ടിരിക്കും.

ഫാമിലി കോൺറൻസിൽ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വെബ് സൈറ്റിലും റജിസ്ട്രേഷൻ ഫോമിലും കൂടാതെ ഇ– മെയിലുകൾ, മൊബൈൽ ആപ്പ് മുഖേനയും എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിക്കുന്നു. ഈ നിബന്ധനകൾ പാലിച്ച് ഉത്തരവാദിത്ത ബോധത്തോടെ സംബന്ധിച്ച് ഈ കോൺഫറൻസ് വിജയമാക്കിത്തീർക്കണമെന്നു കോൺഫറൻസ് കോർഡിനേറ്റർ റവ. ഡോ. വർഗീസ് എം. ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, ട്രഷറർ മാത്യു വർഗീസ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

വിവരങ്ങൾക്ക് :

Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, [email protected]

General Secretary: George Thumpayil, (973)-943-6164, [email protected]

Treasurer: Mathew Varughese (631) 891-8184, [email protected]

Family conference website - www.fyconf.org

Conference Site - https://www.kalahariresorts.com/Pennsylvania

റിപ്പോർട്ട് : രാജൻ വാഴപ്പള്ളിൽ