നാദം കലാസമിതി ശിങ്കാരി മേളം അരങ്ങേറി
Tuesday, July 17, 2018 12:37 PM IST
എഡ്മണ്‍ന്‍ണ്‍, ആല്‍ബെര്‍ട്ട : കനേഡിയന്‍ മലയാളികളുടെ ആഘോഷങ്ങള്‍ക്കു മറ്റുകൂട്ടാന്‍ ഇനി മുതല്‍ നാദം കലാസമിതിയുടെ ശിങ്കാരി മേളവും. കാനഡ ഡേയോടും, സെന്റ് തോമസ് ഡേയോടും അനുബന്ധിച്ചു ജൂലൈ ഒന്നാം തീയതി ഞായറാഴ്ച നാദം കലാസമിതിയുടെ ശിങ്കാരി മേളം എഡ്മന്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ചില്‍ അരങ്ങേറി. 16 വാദ്യ കലാകാരന്മാരെ അണിനിരത്തിക്കൊണ്ടായിരുന്നു അരങ്ങേറ്റം . മൊത്തം 21 കലാകാരന്‍മാര്‍ ഉള്ള ശിങ്കാരി മേളം ടീം നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടീം ആണ് .

മെജോ പി ജോസ് നേതൃത്വം വഹിക്കുന്ന ഈ ടീമിലെ മറ്റു അംഗങ്ങള്‍ ടോജോ തോമാസ് , വില്‍സണ്‍ ദേവസ്സി , ജിബു ജോസ് നെറ്റിക്കാടന്‍ , ജോയ്‌സ് സിറിയക് , ജോബി ജോര്‍ജ് , റോബിന്‍ വര്ഗീസ് , ജിസ്‌മോന്‍ മാത്യു , അലക്‌സ് പൈകട , ടോബി പോള്‍ , ബിജോ സെബാസ്റ്റ്യന്‍ , ബിബിന്‍ ഫ്രാന്‍സിസ് , വിനീഷ് ജോര്‍ജ് , ഹുബെര്‍ട് ലാസര്‍ , സ്റ്റീവ് തെക്കേക്കര ,സുബിന്‍ സ്റ്റാന്‍ലി , ബിജു അഗസ്റ്റിന്, ജിന്‍സ് ഡേവിസ് , ജൂണ്‍ട് അഗസ്റ്റിന് , ജോസെയ് പുതുശേരി , ജെറിന്‍ ജോണ്‍സന്‍ എന്നിവരാണ് . പ്രഫഷണല്‍ ആയി തന്നെ പ്രവര്‍ത്തനം ആരംഭിച്ച സമിതി നിലവില്‍ 5 ബുക്കിംഗ് നേടി കഴിഞ്ഞു . ജിന്‍സ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം