സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ലി​ൽ പ്ര​സു​ദേ​ന്തി നൈ​റ്റ് ആ​ഘോ​ഷി​ച്ചു
Friday, July 13, 2018 11:16 PM IST
ഷി​ക്കാ​ഗോ: ബെ​ൽ​വു​ഡ് സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ ഒ​രാ​ഴ്ച്ച നീ​ണ്ടു​നി​ന്ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സു​ദേ​ന്തി നൈ​റ്റ് വ​ള​രെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ജൂ​ലൈ 7 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​ഇ​ട​വ​ക​യി​ൽ 10 വ​ർ​ഷ​ക്കാ​ലം വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന റ​വ. ഫാ. ​ആ​ന്‍റ​ണി തു​ണ്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി മ​റ്റ​നേ​കം വൈ​ദി​ക​ർ​ക്കൊ​പ്പം വി. ​ബ​ലി​യ​ർ​പ്പി​ച്ചു.

സെ​ന്‍റ് തോ​മ​സ് രൂ​പ​താ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ റ​വ. ഫാ. ​ജോ​ർ​ജ് മാ​ളി​യേ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. റ​യ​ൻ ത​ച്ചി​ൽ, ക്രി​സ്ടി സ​ണ്ണി എ​ന്നി​വ​ർ സീ​റോ മ​ല​ബാ​റി​ൽ​നി​ന്നും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച പ്ര​ചോ​ദ​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളു​മ​ട​ങ്ങു​ന്ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. അ​തി​നു​ശേ​ഷം ഈ ​ഇ​ട​വ​ക​യി​ൽ അം​ഗ​ത്വം ല​ഭി​ച്ചി​ട്ട് 25 വ​ർ​ഷ​വും അ​തി​നു​മേ​ലെ​യും പൂ​ർ​ത്തീ​ക​രി​ച്ച പ​യ​നി​യേ​ഴ്സി​നെ രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ടും ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​ക്കാ​പ​റ​ന്പി​ലും മ​റ്റു വൈ​ദി​ക​രും ഇ​ട​വ​ക​സ​മൂ​ഹ​ത്തി​നു മു​ന്പാ​കെ ആ​ദ​രി​ച്ചു. ഡോ. ​ഈ​നാ​സ് ത​യ്യാ​റാ​ക്കി​യ ’ദി ​സീ​റോ മ​ല​ബാ​ർ സ്റ്റോ​റി ഓ​ഫ് ഷി​ക്കാ​ഗോ മെ​ട്രോ​പോ​ളി​സ്’ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തു​ക​യും ആ​ദ്യ​ത്തെ പ​ക​ർ​പ്പ് ജോ​യി​പ്പി​താ​വി​നു ന​ൽ​കു​ക​യും ചെ​യ്തു.

പാ​രി​ഷ് ഹാ​ളി​ൽ ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് നി​ല​വി​ള​ക്കു തെ​ളി​ച്ചു പ്ര​സു​ദേ​ന്തി നൈ​റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ശി​ഷ്ട അ​തി​ഥി​യാ​യി​രു​ന്ന ക​ട​ത്തു​രു​ത്തി എം​ൽ​എ അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ്, വി​കാ​രി റ​വ. ഡോ.​അ​ഗ​സ്റ്റി​ൻ പാ​ല​ക്കാ​പ​റ​ന്പി​ൽ, അ​സി. വി​കാ​രി ഫാ. ​നി​ക്കോ​ളാ​സ്, ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലീ​ശേ​രി, തി​രു​നാ​ൾ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ചാ​മ​ക്കാ​ല, കൈ​ക്കാ​ര·ാ​രാ​യ പോ​ൾ വ​ട​ക​ര, ജോ​ർ​ജ് അ​ന്പ​ല​ത്തു​ങ്ക​ൽ, സി​ബി പാ​റേ​ക്കാ​ട്ട്, ലൂ​ക്ക് ചി​റ​യി​ൽ, ജോ ​കാ​ണി​ക്കു​ന്നേ​ൽ, ക​ൾ​ച്ച​റ​ൽ അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ ലി​ൻ​സി വ​ട​ക്കും​ചേ​രി, റാ​ണി കാ​പ്പ​ൻ, ഷെ​ന്നി പോ​ൾ, ബീ​ന വ​ള്ളി​ക്ക​ളം, ലി​സ റോ​യി എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ശ്രീ​വി​ദ്യ ആ​വി​ഷ്ക്ക​രി​ച്ച് സീ​റോ മ​ല​ബാ​ർ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഘ​നൃ​ത്ത​ത്തോ​ടെ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങു​ത​ക​ർ​ത്തു. തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന സ്കി​റ്റി​ൽ വി. ​തോ​മാ​ശ്ലീ​ഹാ ഭാ​ര​ത​ത്തി​ൽ വ​ന്ന​തു​മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള സ​ഭാ​ച​രി​ത്ര​ത്തി​ന്‍റെ കാ​ത​ലാ​യ ഭാ​ഗ​ങ്ങ​ളു​ടെ അ​തി മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്ക്ക​ര​ണം വി​സ്മ​നീ​യ​ക​ര​മാ​യി​രു​ന്നു. ഇ​ട​വ​ക​യു​ടെ 14 വാ​ർ​ഡു​ക​ളി​ലെ പ്രാ​യ​ഭേ​ദ​മ​ന്യേ​യു​ള്ള ആ​ളു​ക​ളാ​ണ് ഈ ​നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ച​ത് എ​ന്ന​ത് വ​ള​രെ അ​ഭി​മാ​ന​ക​ര​മാ​ണ്.

റി​പ്പോ​ർ​ട്ട്: ബ്രി​ജി​റ്റ് ജോ​ർ​ജ്