സിഎം ജേക്കബിന് ഡോക്ടറേറ്റ്
Friday, June 22, 2018 8:41 PM IST
ഹൂസ്റ്റണ്‍: സിഎം ജേക്കബിന് ഡോക്ടറേറ്റു ലഭിച്ചു. കുണ്ടറ വൈരമണ്‍ ഗാർഡൻസിൽ കുടുംബാഗമായ സി.എം. ജേക്കബ്, യുഎഇയിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ പ്രോജക്ട് മാനേജ്മെന്‍റിൽ ജയ്പുർ ദേശീയ സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി നേടിയത്.

ദുബായിലുള്ള കന്പനിയിൽ വോൾ ടെക്നോളജിയിൽ ടെക്നിക്കൽ ആൻഡ് കൊമേഴ്സിൽ ഡയറക്ടറായ സി.എം. ജേക്കബ്, ഇപ്പോൾ അമേരിക്കയിലാണ്.

കുന്പനാട് മേലത്തേതിൽ കുടുംബാംഗമായ ലെനിയാണ് ഭാര്യ: മക്കൾ: ജൊവാന, ജെനിഫർ, ജാനിസ്. ഡോ. മാത്യു വൈരമണ്‍ ജേഷ്ഠ സഹോദരനാണ്.