2020 ഫോമാ കണ്‍വൻഷൻ: ഡാളസിനെ പിന്തുണച്ചു ഫോമാ സതേണ്‍ റീജണ്‍
Saturday, June 16, 2018 7:16 PM IST
ഡാളസ്: ഫോമാ സതേണ്‍ റീജണിൽപെട്ട ഡാളസ്, ഹൂസ്റ്റണ്‍, ഒക്ലഹോമ, മക്അല്ലെൻ, പിയർലാൻഡ് തുടങ്ങി അഞ്ച് സംഘടനാ ഭാരവാഹികൾ 2020 ഫോമാ കണ്‍വൻഷന് ആതിഥേയത്വം വഹിക്കാൻ ഡാളസിനെ പിന്തുണച്ചു രംഗത്തുവന്നു.

ജോഷ്വാ ജോർജ്

ഫോമയിലെ മെംബർ അസോസിയേഷനുകളിൽ ഒരു ബാലൻസിംഗ് കൊണ്ടുവരണം എന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത്. നോർത്ത് ഈസ്റ്റ് റീജണിൽ കൂടുതൽ കൂടുതൽ മലയാളി അസോസിയേഷനുകളും പേപ്പർ അസോസിയേഷനുകളും നാൾക്ക് നാൾ കൂണുപോലെ മുളച്ചു വരുന്നതുകൊണ്ട് മറ്റുള്ള റീജണുകളെ അവഗണിക്കുന്ന ഒരു പ്രവണതയാണ് കണ്ടുവരുന്നത്. എല്ലാ റീജണുകൾക്കും തുല്യ പ്രാധന്യം നൽകുന്നത് രീതിയിൽ സോണുകളായി റീജണുകളെ തരം തിരിച്ചു, ഓരോ സോണിനു വീതം റൊട്ടഷൻ സിസ്റ്റം കൊണ്ടുവന്ന് ഫോമാ കണ്‍വൻഷൻ കാലഘട്ടത്തിനനുസൃതമായി മാറി മാറി വരുന്ന രീതിയിൽ ഭരണഘടനാ ഭേദഗതി നടത്തണമെന്ന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ പ്രസിഡന്‍റ് ജോഷ്വ ജോർജ് പറഞ്ഞു.


ഷേർളി ജോണ്‍

ഒക്ലഹോമ മലയാളികൾക്ക് ഫോമയിൽ പങ്കുചേരാനുള്ള ഒരു അവസരമായിരിക്കും 2020 ഡാളസ് കണ്‍വൻഷൻ എന്ന് ഒക്ലഹോമ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ഷേർളി ജോണ്‍ അഭിപ്രായപ്പെട്ടു.

ഒക്ലഹോമ മലയാളികൾക്ക് ഫോമയിൽ പങ്കുചേരാനുള്ള ഒരു അവസരമായിരിക്കും ഡാളസ് കണ്‍വൻഷൻ. ഒരു വനിതാ പ്രസിഡന്‍റ് എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, ഫോമയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം കൊണ്ടുവരണം എന്നുള്ളതാണ്. വിദ്യാഭ്യാസമുള്ള വനിതകളാണ് ഇന്ന് അമേരിക്കയിലുള്ളത്. മൂന്നിൽ രണ്ട് വനിതാ പ്രാതിനിധ്യം എന്ന് ഫോമയിൽ ഉണ്ടാവുന്നുവോ അന്ന് ഫോമ കൂടുതൽ ജനകീയമാവും. രണ്ടാം തലമുറയിൽ നിന്നും എക്സിക്യൂട്ടീവ് കാൻഡിഡേറ്റ് ആയി വന്ന രേഖ നായരെ പോലെയുള്ളവർ അംഗീകരിക്കപ്പെടേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. ജോലിയും കുടുംബവും നിലനിർത്തി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ വരുന്ന സ്ത്രീകളെ അംഗീകരിക്കാൻ ഫോമ അംഗങ്ങൾ തയാറാവണം. അടുത്ത കണ്‍വൻഷൻ ഡാളസിൽ നടത്തുവാനുള്ള സാഹചര്യം എല്ലാവരും ചേർന്ന് സാധ്യമാക്കണമെന്ന് ഷേർളി ജോണ്‍ പറഞ്ഞു.


ശാമുവൽ മത്തായി

2012 ൽ ന്യൂയോർക്കിൽ നടന്ന കണ്‍വൻഷൻ മുതൽ മൂന്നു കണ്‍വൻഷനുകളിലും ഞങ്ങൾ കുടുംബമായി പങ്കെടുത്തിട്ടുണ്ട്. ഇത്തവണ ടെക്സാസ് സംസ്ഥാനത്തിൽ താമസിക്കുന്ന മുഴുവൻ മലയാളികളും വളരെ പ്രതീക്ഷയിൽ ആണ്, കാരണം, രാജു എന്നു വിളിക്കുന്ന ഫിലിപ്പ് ചാമത്തിൽ ഫോമായുടെ പ്രസിഡന്‍റ് സ്ഥാനാർഥി ആയി വന്നതിൽ സന്തോഷമുണ്ട്. തന്‍റെ വിലപ്പെട്ട സമയവും പണവും ആൾബലവും ഫോമ എന്ന സംഘടനക്കുവേണ്ടി ചെലവഴിക്കുന്ന രാജുവിനെ പോലെയുള്ളവരാണ് ഈ സംഘടനയെ ഇനി നയിക്കേണ്ടത്. അത്യധികം കഠിന പ്രയത്നം ചെയ്താണ് യൂണിവേഴ്സിറ്റി ഒരു ടെക്സസ് ഡാളസ് കാന്പസിൽ ഫോമ സ്റ്റുഡന്‍റസ് ഫോറം രൂപീകരിച്ചത്. ഏകദേശം 200 ഓളം വിദ്യാർഥികൾ രാജു ചാമത്തിലിനൊപ്പം അണിനിരന്നിട്ടുണ്ട്. ഇതേ മാതൃകയിൽ മറ്റുള്ള യൂണിവേഴ്സിറ്റികളിൽ ഫോമ സ്റ്റുഡന്‍റസ് ഫോറം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് രാജു. ഒരു കണ്‍വൻഷൻ വരികയാണങ്കിൽ 2000 മലയാളി വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് ഉറപ്പു തരുന്നു. നോർത്ത് അമേരിക്കയിൽ തന്നെ ഒതുങ്ങി നിൽക്കാതെ ലോക മലയാളികളെ ഉൾപ്പെടുത്തി ഒരു ഗ്ലോബൽ കണ്‍വൻഷൻ ഇവിടെ നടത്തുവാനുള്ള കഴിവും പ്രാപ്തിയും ഇന്ന് രാജു ചാമതിലിനുണ്ട്. അത് നടപ്പിലാക്കാനുള്ള ഒരു അവസരം അദ്ദേഹത്തിന് കൊടുക്കണം - ശാമുവൽ പറഞ്ഞു. ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിനെ, “ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് ട്രൈസ്റ്റേറ്റ് ആക്കരുതേ എന്നും ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ശാമുവൽ മത്തായി പറഞ്ഞു.

ജോസഫ് ബിജു

ഒരു ദേശിയ സംഘടന എന്ന നിലയിൽ എല്ലാ റീജണിനും തുല്യ പ്രാധാന്യം നൽകണമെന്നും മറ്റേതൊരു സംസ്ഥാനത്തേക്കാളും റീജണേക്കാളും സതേണ്‍ റീജണ്‍ ഒട്ടും പിന്നിലല്ലെന്നും കേരള അസോസിയേഷൻ ഓഫ് റിയോ ഗ്രാൻഡ് വാലി പ്രസിഡന്‍റ് ജോസഫ് ബിജു പറഞ്ഞു.

ന്യൂയോർക്കിലോ മറ്റേത് സിറ്റിയിലോ ഉള്ള അതേ സാഹചര്യം ഇപ്പോൾ ഡാളസിലുണ്ട്. ന്യൂ യോർക്കിൽ നിന്നും 5 മണിക്കൂർ മാറി ഒരു മലമുകളിൽ കൊണ്ട് പോയി ഒരു കണ്‍വൻഷൻ നടത്തുന്നതിനേക്കാൾ 100 തവണ ഗംഭീരമായ ഒരു കണ്‍വൻഷൻ കാഴ്ചവയ്ക്കാൻ ഡാളസിനു സാധിക്കും.

പലപ്പോഴും പ്രവർത്തിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ട് പോവുകയാണ് ഈ റീജണ്‍. മെംബർ അസോസിയേഷൻ കൂടുതൽ ഉണ്ടെന്ന് കരുതി ഇപ്പോഴും നോർത്ത് ഈസ്റ്റ് റീജണിൽ കണ്‍വൻഷൻ നടക്കണമെന്നു പറയുന്നതിൽ കാര്യമില്ല. 2020 തീർച്ചയായും ഡാളസിന് കൊടുക്കണം ബിജു പറഞ്ഞു.

സന്തോഷ് ഐപ്പ്

ആദ്യമായി ഫോമ കണ്‍വൻഷനിൽ പങ്കെടുക്കുന്നതിന്‍റെ ആവേശത്തിൽ ആണ് ഞങ്ങൾ ഓരോരുത്തരും. യംഗ് പ്രഫഷണൽസ് മാത്രം താമസിക്കുന്ന ഒരു ചെറിയ പ്രദേശമാണ് പേൾലാൻഡ്. അടുത്ത ഫോമ കണ്‍വൻഷൻ ഡാളസിൽ എത്തുകയാണെങ്കിൽ അസോസിയേഷന്‍റെ എല്ലാവിധ സഹായ സഹകരങ്ങൾ ഉണ്ടാവുമെന്ന് പിയർലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സന്തോഷ് ഐപ്പ് പറഞ്ഞു.

ഹരി നന്പൂതിരി

അടുത്ത ഫോമാ കണ്‍വൻഷൻ ടെക്സസിൽ പ്രത്യേകിച്ചു ഡാളസിൽ നടത്തണമെന്ന് സതേണ്‍ റീജണ്‍ വൈസ് പ്രസിഡന്‍റും സാംസ്കാരിക പ്രവർത്തകനുമായ ഹരി നന്പൂതിരി ആവശ്യപ്പെട്ടു.

ഫോമാ ഹൂസ്റ്റണ്‍ നഗരത്തിലാണ് പിറവി എടുത്തുവെങ്കിലും അന്ന് ഒരു സന്പൂർണ സമ്മേളനമായി നടത്തുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതൊരു പ്രഥമ സൗഹൃദ കൂട്ടായ്മ മാത്രമായിരുന്നു എന്നു പറയാം. ഇപ്പോൾ ഡാളസ് ഒരു സന്പൂർണ മലയാളി കണ്‍വൻഷനു തയാറായി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

യുവാക്കളും റിട്ടയർമെന്‍റ് സ്വീകരിച്ച ആളുകളും ഏറ്റവും കുടുതൽ കുടിയേറുന്ന സംസ്ഥാനമായി ഇന്നു ടെക്സസ് മാറിക്കഴിഞ്ഞു. ഡാളസ്, ഹൂസ്റ്റണ്‍, സാനന്േ‍റാണിയോ, മക്കാലൻ തുടങ്ങിയ നഗരങ്ങളിൽ താമസിക്കുന്ന മലയാളികളുടെ എണ്ണം ഏറെ വർധിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രവുമല്ല സമീപ സംസ്ഥാനങ്ങളിലെ മലയാളി സംഘടനകളും ഏറെ സജീവമാണ്. സാമൂഹ്യമായും സാംസ്കാരികമായും ഏറെ മുന്നിൽ നിൽക്കുന്ന മലയാളി സംഘടനകളുടെ സജീവ പ്രവർത്തനങ്ങൾ ഇവിടെ ഏറെ ശ്രദ്ധേയമാണെന്നും ഹരി നന്പൂതിരി ചൂണ്ടിക്കാട്ടി.