കോ​റ​മം​ഗ​ല മേ​രി​മാ​താ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ർ​മ​വും ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും ജൂ​ണ്‍ മൂ​ന്നി​ന്
Monday, May 28, 2018 5:17 PM IST
ബം​ഗ​ളൂ​രു: കോ​റ​മം​ഗ​ല മേ​രി​മാ​താ ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മം ജൂ​ണ്‍ മൂ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് മാ​ണ്ഡ്യ രൂ​പാ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​മ​ധ്യേ കോ​റ​മം​ഗ​ല മേ​രി​മാ​താ ദി​വ്യ​കാ​രു​ണ്യ സെ​ന്‍റ​റി​നെ സ്വ​ത​ന്ത്ര ഇ​ട​വ​ക​യാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​വും മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ ന​ട​ത്തും.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ൽ നി​ർ​മി​ച്ച പു​തി​യ വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ​യും മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ക്ലാ​സ് മു​റി​ക​ളു​ടെ​യും ആ​ശീ​ർ​വാ​ദ​ക​ർ​മം മാ​ണ്ഡ്യ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ നി​ർ​വ​ഹി​ക്കും.

ഓ​ഡി​റ്റോ​റി​യം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കി​ഡ്സി മ​ന്ദി​രം, ആ​രാ​ധ​നാ ചാ​പ്പ​ൽ, ബാ​ൽ​ക്ക​ണി, പ​രി​ശു​ദ്ധ മാ​താ​വി​ൻ​റെ ഗ്രോ​ട്ടോ എ​ന്നി​വ​യു​ടെ ആ​ശീ​ർ​വാ​ദ ക​ർ​മ​ങ്ങ​ൾ ധ​ർ​മാ​രാം കോ​ള​ജ് റെ​ക്ട​ർ ജോ​ർ​ജ് ഇ​ട​യാ​ടി, രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ലെ​ഞ്ചേ​രി, ധ​ർ​മാ​രാം ഫോ​റോ​നാ വി​കാ​രി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ, കൈ​ന​ക​രി ചാ​വ​റ സെ​ൻ​റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ല്ലു​ക​ളം എ​ന്നി​വ​ർ ന​ട​ത്തും.
കി​ഡ്സി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സു​നി​താ ടോ​ണി ആ​റാ​ട്ടു​കു​ള​വും, ലി​ഫ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​എ. ജോ​സ​ഫും നി​ർ​വ​ഹി​ക്കും.


തു​ട​ർ​ന്ന് 11നു ​ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ടി​എം ലേ​ഒൗ​ട്ട് എം​എ​ൽ​എ ടി. ​രാ​മ​ലിം​ഗ റെ​ഡ്ഡി, ധ​ർ​മാ​രാം കോ​ള​ജ് റെ​ക്ട​ർ ഫാ. ​ജോ​ർ​ജ് ഇ​ട​യാ​ടി, സേ​വാ​സ​ദ​ൻ പ്രൊ​വി​ഷ്യാ​ൾ ബ്ര​ദ​ർ സൈ​മ​ണ്‍, ടോ​ണി ആ​റാ​ട്ടു​കു​ളം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും.

ദേ​വാ​ല​യ നി​ർ​മി​തി​ക്ക് സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ മ​ഹ​നീ​യ വ്യ​ക്തി​ക​ളെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ഇ​ട​വ​ക സം​ഘ​ടി​പ്പി​ച്ച സ​മ്മാ​ന​കൂ​പ്പ​ണു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ല്ല​പ്പ​റ​ന്പി​ൽ സ്വാ​ഗ​ത​വും സ​ഹ​വി​കാ​രി ഫാ. ​തോ​മ​സ് പാ​റ​യി​ൽ ന​ന്ദി​യും അ​ർ​പ്പി​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​ന​മാ​കും.