മെ​ൽ​ബ​ണ്‍ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ "വി​ശ്വാ​സാ​നു​ഭ​വ​ധ്യാ​നം’ മാ​ർ​ച്ച് 23, 24, 25 തീ​യ​തി​ക​ളി​ൽ
Friday, March 23, 2018 10:02 PM IST
മെ​ൽ​ബ​ണ്‍: പു​ല്ലൂ​രം​പാ​റ ബെ​ഥാ​നി​യ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് ന​യി​ക്കു​ന്ന ’വി​ശ്വാ​സാ​നു​ഭ​വ​ധ്യാ​നം’ മാ​ർ​ച്ച് 23, 24, 25 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ എ​പ്പിം​ഗ് സെ​ന്‍റ് മോ​ണി​ക്ക കോ​ളേ​ജി​ൽ ന​ട​ത്ത​പ്പെ​ടും. മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5 മു​ത​ൽ 8.45 വ​രെ​യും 24 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 6.30 വ​രെ​യും 25 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 7 വ​രെ​യു​മാ​ണ് ധ്യാ​ന സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

5, 6, 7 ഗ്രേ​ഡു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ഗ്രേ​ഡ് 8 മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ന്ധ ​എ​ലൈ​വ്’ യു​വ​ജ​ന​ധ്യാ​ന​വും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സെ​ന്‍റ് മോ​ണി​ക്ക കോ​ളേ​ജി​ൽ വ​ച്ച് ന​ട​ക്കും. ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്, മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത യൂ​ത്ത് അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ സോ​ജി​ൻ സെ​ബാ​സ്റ്റ്യ​ൻ, ലീ​ഡ​ർ​ഷി​പ്പ് ട്രെ​യി​ന​ർ ഡോ​ണി പീ​റ്റ​ർ എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള ധ്യാ​നം ന​യി​ക്കു​ന്ന​ത്.

മെ​ൽ​ബ​ണ്‍ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ലെ ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യി​ലെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ എ​പ്പിം​ഗ് സെ​ന്‍റ് മോ​ണി​ക്ക കോ​ളേ​ജി​ൽ വൈ​കൂ​ന്നേ​രം 4 മു​ത​ൽ ആ​രം​ഭി​ക്കും. മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ മാ​ർ ബോ​സ്കോ പു​ത്തൂ​ർ പി​താ​വ് തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. രൂ​പ​ത ചാ​ൻ​സി​ല​റും ക​ത്തീ​ഡ്ര​ൽ വി​കാ​രി​യു​മാ​യ ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​ബെ​ന്നി മു​ണ്ടാ​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ