ബം​ഗ​ളൂ​രു​വി​ൽ അ​നു​ഗ്ര​ഹ​മ​ഴ​യാ​യി അ​ഭി​ഷേ​കാ​ഗ്നി
Monday, March 19, 2018 10:11 PM IST
ബം​ഗ​ളൂ​രു: വേ​ന​ൽ​മ​ഴ​യി​ൽ കു​തി​ർ​ന്ന ബം​ഗ​ളൂ​രു​വി​ന് സു​വി​ശേ​ഷ​ച്ചൂ​ടു പ​ക​ർ​ന്ന് മാ​ണ്ഡ്യ രൂ​പ​താ അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ. വ​ച​നം കേ​ൾ​ക്കാ​നും ഹൃ​ദ​യ​ത്തി​ൽ സം​ഗ്ര​ഹി​ക്കാ​നും കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യെ അ​വ​ഗ​ണി​ച്ച് ആ​യി​ര​ങ്ങ​ളാ​ണ് ്രെ​കെ​സ്റ്റ് സ്കൂ​ൾ മൈ​താ​ന​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ലി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ന് ഈ​മാ​സം 15നാ​ണ് തു​ട​ക്ക​മാ​യ​ത്.

ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ്രെ​കെ​സ്ത​വ​ർ ദൈ​വ​വ​ച​നം സ്വീ​ക​രി​ച്ച് അ​ത് ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്ന് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ബോ​ധി​പ്പി​ച്ചു. വ​ച​നം ശ്ര​വി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്രം ഒ​രാ​ൾ ദൈ​വ​വി​ശ്വാ​സി​യാ​കു​ന്നി​ല്ലെ​ന്നും വ​ച​ന​മ​നു​സ​രി​ച്ച് ജീ​വി​ക്കു​ന്പോ​ൾ മാ​ത്ര​മാ​ണ് ക്രി​സ്തു​വി​ൻ​റെ യ​ഥാ​ർ​ഥ അ​നു​യാ​യി​യാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ശ്വാ​സ​ബോ​ധ്യ​ങ്ങ​ൾ മ​ന​സി​നെ ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ക്ക​ത്ത​ക്ക​വി​ധം കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ല്കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നും മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് പ​റ​ഞ്ഞു.

ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വ​ച​ന​പ്ര​തി​ഷ്ഠ മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ നി​ർ​വ​ഹി​ച്ചു. മൈ​സൂ​രു ഹി​ങ്ക​ൽ ഇ​ൻ​ഫ​ൻ​റ് ജീ​സ​സ് ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ അ​ർ​പ്പി​ച്ച സ​മൂ​ഹ​ബ​ലി​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്ക​മാ​യ​ത്. മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ത്വം വ​ഹി​ച്ച ദി​വ്യ​ബ​ലി​യി​ൽ മാ​ണ്ഡ്യ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​ർ​ജ് ആ​ലൂ​ക്ക, റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ, ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ലെ​ഞ്ചേ​രി, സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ ത​ട്ടാം​പ​റ​ന്പി​ൽ, രൂ​പ​താ പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​സ​ജി പ​രി​യ​പ്പ​നാ​ൽ, ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ബെ​ന്നി പേ​ങ്ങി​പ്പ​റ​ന്പി​ൽ, ജോ​യി​ൻ​റ് ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത്, ഫാ. ​മ​നോ​ജ് അ​ന്പ​ല​ത്തി​ങ്ക​ൽ, ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ, ഫാ. ​റോ​ബി​ൻ മ​ന​യ്ക്ക​ലേ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ക​ണ്‍​വ​ൻ​ഷ​ന്‍റെ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് 2.30ന് ​ജ​പ​മാ​ല, തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. ക​ണ്‍​വ​ൻ​ഷ​ൻ തി​ങ്ക​ളാ​ഴ്ച സ​മാ​പി​ച്ചു.