ബാ​ല​സം​ഗ​മം ന​ട​ത്തി
Tuesday, February 20, 2018 9:29 PM IST
ബം​ഗ​ളൂ​രു: ഫി​ഡെ​സ് ഇ​ന്ത്യ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 61 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ബാ​ല​സം​ഗ​മം ഈ​മാ​സം 16ന് ​സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ കെ​ങ്കേ​രി നെ​സ്റ്റ് ചി​ൽ​ഡ്ര​ൻ വി​ല്ലേ​ജി​ലാ​ണ് ആ​ഘോ​ഷം ന​ട​ത്തി​യ​ത്. എം​എ​സ്എ​ഫ്എ​സ് സൗ​ത്ത്‌​വെ​സ്റ്റ് പ്രോ​വി​ൻ​ഷ്യ​ൽ ഫാ. ​ബെ​ന്നി കൂ​റ്റ​നാ​ൽ എം​എ​സ്എ​ഫ്എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​മ്പ​ള​ഗോ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​ക്ക​രാ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ഡ്യു​ക്കേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗോ​വി​ന്ദ​പ്പ, ഫി​ഡെ​സ് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് വാ​ഴ​പ്പ​ള്ളി എം​എ​സ്എ​ഫ്എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​റു​പ​ത് സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 1,600 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോചെ​മ്പ​ലാ​നിഎം​എ​സ്എ​ഫ്എ​സ്, ഫാ. ​ഷാ​ൽ​ബി​ൻ, ഫാ. ​സു​ബി​ൻ, ഫാ. ​ഹെ​ൻ​ട്രി, ഫി​ഡെ​സ് ഇ​ന്ത്യ സ്റ്റാ​ഫ്, എ​സ്എ​ഫ്എ​സ് സ്കൂ​ൾ സ്റ്റാ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.