പു​തു​വ​ത്സ​രാ​വ​ധി: മ​ട​ക്ക​യാ​ത്ര​യ്ക്ക് കൂ​ടു​ത​ൽ ബ​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ​ടി​സി
Monday, January 1, 2018 10:02 PM IST
ബം​ഗ​ളൂ​രു: പു​തു​വ​ത്സ​രാ​വ​ധി​ക്കു ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് തി​രി​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ബ​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ​ടി​സി. ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലാ​യി 23 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. ഇ​വ​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ട​ക്ക​യാ​ത്ര​യ്ക്ക് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ബ​സു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്ത​വ​ണ പു​തു​വ​ത്സ​രം തി​ങ്ക​ളാ​ഴ്ച​യാ​യ​തി​നാ​ൽ ഇ​ന്ന​ലെ മു​ത​ൽ അ​വ​ധി​യെ​ടു​ത്ത് നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ് നാ​ട്ടി​ലേ​ക്ക് പോ​യ​ത്. മ​ട​ക്ക​യാ​ത്ര​യ്ക്ക് തി​ര​ക്കു കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്പെ​ഷ​ൽ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം:

ജ​നു​വ​രി ഒ​ന്ന്

രാ​ത്രി 8.48, 9.12: എ​റ​ണാ​കു​ളം- ബം​ഗ​ളൂ​രു വോ​ൾ​വോ.
രാ​ത്രി 10.15ന് ​എ​റ​ണാ​കു​ളം- മൈ​സൂ​രു വോ​ൾ​വോ.
രാ​ത്രി 7.55, 9.32, 9.38: തൃ​ശൂ​ർ- ബം​ഗ​ളൂ​രു വോ​ൾ​വോ.
വൈ​കു​ന്നേ​രം 5.58, 6.08, 6.12: കോ​ട്ട​യം- ബം​ഗ​ളൂ​രു വോ​ൾ​വോ.
രാ​ത്രി 9.36, 9.38, 9.48, 10.00: കോ​ഴി​ക്കോ​ട്- ബം​ഗ​ളൂ​രു വോ​ൾ​വോ.
രാ​ത്രി 9.50, 9.52: പാ​ല​ക്കാ​ട്- ബം​ഗ​ളൂ​രു വോ​ൾ​വോ.
രാ​ത്രി 9.38, 10.08, 9.45, 9.15: ക​ണ്ണൂ​ർ- ബം​ഗ​ളൂ​രു.

ജ​നു​വ​രി ര​ണ്ട്

രാ​ത്രി 9.25ന് ​തൃ​ശൂ​ർ- ബം​ഗ​ളൂ​രു വോ​ൾ​വോ.
രാ​ത്രി 9.58ന് ​പാ​ല​ക്കാ​ട്- ബം​ഗ​ളൂ​രു വോ​ൾ​വോ.
9.30ന് ​കോ​ട്ട​യം- ബം​ഗ​ളൂ​രു രാ​ജ​ഹം​സ.
രാ​ത്രി 10.15ന് ​എ​റ​ണാ​കു​ളം- മൈ​സൂ​രു വോ​ൾ​വോ.