മെൽബണ്‍ സ്റ്റാർസ് ക്രിക്കറ്റ് ക്ലബിൽ മലയാളി സാന്നിധ്യം
Thursday, December 21, 2017 1:20 PM IST
മെൽബണ്‍: മെൽബണിലെ പ്രശസ്ത ക്രിക്കറ്റ് ക്ലബ് മെൽബണ്‍ സ്റ്റാർസിൽ മലയാളി താര സാന്നിധ്യം. ഷിനോയി മഞ്ഞാങ്കൽ കഴിഞ്ഞ ശനിയാഴ്ച മെൽബണിലെ Narre Warrലിൽ നടന്ന Csay Family dayയിൽ മെൽബണ്‍ സ്റ്റാർസിനുവേണ്ടി ജഴ്സി അണിഞ്ഞ് കളിക്കളത്തിൽ ശ്രദ്ധ നേടിയത്.

ചെറുപ്പം മുതലെ ക്രിക്കറ്റ് ഒരു പാഷൻ ആയി കളിക്കളത്തിൽ നിറഞ്ഞ് നിന്ന് ഷിനോയി മഞ്ഞാങ്കൽ ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. കഴിഞ്ഞ സീസണിൽ ക്രിക്കറ്റ് വിക്ടോറിയ സംഘടിപ്പിച്ച മൾട്ടി കൾച്ചറൽ ഫോഴ്സ് ടൂർണമെന്‍റിൽ ഷിനോയി അടങ്ങുന്ന സെഞ്ചറി ക്രിക്കറ്റ് ക്ലബ് കിരീടം നേടിയിരുന്നു. ഓസ്ട്രേലിയായിൽ വരുന്നതിനു മുൻപ് കോട്ടയം അതിരൂപത യുടെ കീഴിലുള്ള കെസിവൈഎല്ലിന്‍റെ അതിരൂപത പ്രസിഡന്‍റ് ആയിരുന്നു. കുടുംബ സമേതം ഇപ്പോൾ മെൽബണിൽ താമസിക്കുന്നു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ