ഹോ​പ് ശാ​സ്ത്ര​മേ​ള
Monday, December 11, 2017 10:52 AM IST
ബം​ഗ​ളൂ​രു: ഹു​ള്ള​ഹ​ള്ളി ക്രൈസ്റ്റ് അ​ക്കാ​ഡ​മി ജൂ​ണി​യ​ർ കോ​ള​ജി​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹാ​ൾ​വേ ഓ​ഫ് പ്രോ​ജ​ക്ട് എ​ക്സ്പോ (ഹോ​പ്) 2017 എ​ന്ന പേ​രി​ൽ ഇ​ൻ​റ​ർ കോ​ള​ജി​യ​റ്റ് ശാ​സ്ത്ര​മേ​ള സം​ഘ​ടി​പ്പി​ച്ചു. ഡി​സം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ന്ന മേ​ള ഇ​ൻ​ഫോ​സി​സ് വൈ​സ് ചെ​യ​ർ​മാ​ൻ പ​ദ്മ​ഭൂ​ഷ​ണ്‍ ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​ല ബി​ർ​ള, ്രെ​കെ​സ്റ്റ് ജൂ​ണി​യ​ർ കോ​ള​ജ്, ന്യൂ ​ഹൊ​റൈ​സ​ണ്‍ കോ​ള​ജ്, ്രെ​കെ​സ്റ്റ് റ​സി​ഡ​ൻ​ഷ്യ​ൽ കോ​ള​ജ്, ജ്യോ​തി​നി​വാ​സ് കോ​ള​ജ്, ജെ​യ്ൻ കോ​ള​ജ്, വി​ജ​യ പി​യു കോ​ള​ജ് തു​ട​ങ്ങി പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ആ​റി​ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്രീ​യൂ​ണി​വേ​ഴ്സി​റ്റി ബോ​ർ​ഡ് അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ എ​ച്ച്.​വി. ഉ​ഷാ​ദേ​വി, മു​ൻ ഡി​ഡി​പി​യു വെ​ങ്ക​ടേ​ശ്വ​ര​പ്പ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണ് മേ​ള​യി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യ​ത്. ക്രൈ​സ്റ്റ് ജൂ​ണി​യ​ർ കോ​ള​ജ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ന്യൂ ​ഹൊ​റൈ​സ​ണ്‍ പി​യു കോ​ള​ജ് റ​ണ്ണ​റ​പ്പാ​യി. ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് യ​ഥാ​ക്ര​മം 10,000, 7,000, 5,000 രൂ​പ വീ​തം സ​മ്മാ​നി​ച്ചു.