മെ​ൽ​ബ​ണി​ൽ പ്രൊ​ഫ​ഷ​ണ​ൽ ബാ​ഡ്മി​ന്‍റ​ണി​ൽ മ​ല​യാ​ളി ക്ല​ബ്ബു​ക​ൾ സ​ജീ​വ​മാ​കു​ന്നു
Monday, November 27, 2017 9:52 AM IST
മെ​ൽ​ബ​ണ്‍: മ​ല​യാ​ളി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ് മെ​ൽ​ബ​ണി​ലെ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ. ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​യി​ൽ മ​ല​യാ​ളി​ക​ൾ​ക്കു​ള്ള താ​ൽ​പ്പ​ര്യ​വും ക​ഴി​വും മു​ത​ലാ​ക്കി​ക്കൊ​ണ്ടു മെ​ൽ​ബ​ണി​ലെ പ്രൊ​ഫ​ഷ​ണ​ൽ ബാ​ഡ്മി​ന്‍റ​ണി​ൽ സ്വ​ന്ത​മാ​യി കൈ​യ്യൊ​പ്പ് പ​തി​പ്പി​ക്കു​ന്ന മ​ല​യാ​ളി ക്ല​ബ്ബു​ക​ൾ വ​രും ത​ല​മു​റ​യ്ക്കു​ള്ള പ​രി​ശീ​ല​ന​വും ന​ട​ത്തി വ​രു​ന്നു.

മെ​ൽ​ബ​ണ്‍ നോ​ർ​ത്തി​ലു​ള്ള ഫ്ര​ണ്ട്സ് ഓ​ഫ് ബാ​ഡ്മി​ന്‍റ​ണ്‍ ക്ല​ബ്ബി​ന്‍റെ ആ​റാ​മ​ത് ലീ​ഗി​ന്‍റെ അ​തി വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ഫൈ​റ്റ​ർ ബു​ൾ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്റ്റോ​പിം​ഗ് എ​ലി​ഫ്ന്‍റ്സ് ക​പ്പ് നേ​ടി. നാ​ല് അം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള നാ​ലു ടീ​മു​ക​ൾ 27 ആ​ഴ്ച​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ പോ​യ്ന്‍റ്സ് നേ​ടി​യ ര​ണ്ടു ടീ​മു​ക​ളാ​യി​രു​ന്നു ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച​ത്.

Kislyth കേ​ന്ദ്ര​മാ​യു​ള്ള Synergy badminton club ഉം ​FOB യും ​ആ​യി എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്‍റ് 2016ൽ ​Synergy ക്ല​ബ്ബും 2017 ൽ ​FOB ഉം ​വി​ജ​യി​ച്ചി​രു​ന്നു.

മെ​ൽ​ബ​ണി​ലെ 5 ക്രി​സ്തീ​യ സ​ഭ​ക​ൾ ത​മ്മി​ലു​ള്ള STEFM ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘ​ട​ന മി​ക​വു​കൊ​ണ്ടും ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ത്തി​ന​ടു​ത്തു പ്ര​ശ​സ്ത​മാ​ണ്.

ബാ​ഡ്മി​ന്‍റ​ണ്‍ വി​ക്ടോ​റി​യു​ടെ അ​നു​മ​തി​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മു​ള്ള വ​ള​രെ​യ​ധി​കം ടൂ​ർ​ണ​മെ​ന്‍റു​ക​ൾ എ​ല്ലാ വ​ർ​ഷ​വും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി ക​ഴി​വ് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് മെ​ൽ​ബ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹം.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ