സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം
Monday, November 6, 2017 3:19 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. ഗ​താ​ഗ​ത​മ​ന്ത്രി എ​ച്ച്.​എം. രേ​വ​ണ്ണ​യാ​ണ് സ്വ​കാ​ര്യ​ബ​സ് റി​സ​ർ​വേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ നി​ല​വി​ലെ മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ​പ്ര​കാ​രം സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ റി​സ​ർ​വേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ളും യാ​ത്ര​ക്കാ​രും പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണോ സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്ന കാ​ര്യം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഓ​ൾ ഇ​ന്ത്യ മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ബ​സു​ട​മ​ക​ൾ​ക്കൊ​പ്പം സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും മി​ക​ച്ച സേ​വ​ന​മാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ൾ കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്നും റി​സ​ർ​വേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ന്ന​ത് യാ​ത്രാ​ക്ലേ​ശം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. നി​രോ​ധ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ബം​ഗ​ളൂ​രു ടൂ​റി​സ്റ്റ് ടാ​ക്സി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ​ബ​സു​ക​ൾ സം​സ്ഥാ​ന​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​യി​ലേ​ക്ക് ടി​ക്ക​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​തി​നാ​യി നി​ര​വ​ധി ബു​ക്കിം​ഗ് വെ​ബ്സൈ​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.