മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ​ന്ദ​ർ​ശ​ന​വും ഒ​വി​ബി​എ​സും
Wednesday, October 4, 2017 10:14 AM IST
മെ​ൽ​ബ​ണ്‍ : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മ​ദ്രാ​സ് ഭ​ദ്രാ​സ​ന​ത്തി​ൽ​പ്പെ​ട്ട മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളും, ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ​ന്ദ​ർ​ശ​ന​വും ഒ​ക്ടോ​ബ​ർ നാ​ലു​മു​ത​ൽ എ​ട്ടു​വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും. 150ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ബൈ​ബി​ൾ ക്ലാ​സു​ക​ൾ​ക്കു വി​കാ​രി ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ നേ​തൃ​ത്വം ന​ൽ​കും.

' എല്ലാവര്‍ക്കും നന്മ ചെയ് വിന്‍​ (1 തെ​സ്സ​ലൊ​നീ​ക്യ​ർ 5:15) 'എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ​ചി​ന്താ​വി​ഷ​യം. അ​ഞ്ചാം തീ​യ​തി മെ​ൽ​ബ​ണി​ൽ എ​ത്തി​ച്ചേ​രു​ന്ന ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യു​ഹാ​ന്നോ​ൻ മാ​ർ ദി​യ​സ്ക്കോ​റോ​സ്മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കും. വി​വി​ധ ആ​ദ്ധ്യാ​ത്മി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​മാ​യും, ഇ​ട​വ​ക ഭ​ര​ണ സ​മി​തി​യു​മാ​യും അ​ഭി. തി​രു​മേ​നി പ്ര​ത്യേ​ക കൂ​ടി​കാ​ഴ്ച​ക​ൾ ന​ട​ത്തും. ഒ​ക്ടോ​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​നും മ​ധ്യ​സ്ഥ​പ്രാ​ർ​ത്ഥ​ന​ക്കും അ​ഭി. തി​രു​മേ​നി നേ​തൃ​ത്വം ന​ൽ​കും.

ഏ​ഴി​നു ശ​നി​യാ​ഴ്ച രാ​വി​ലെ 8ന് ​ക്ലേ​റ്റ​ണ്‍ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ചാ​പ്പ​ലി​ൽ അ​ഭി. തി​രു​മേ​നി വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും തു​ട​ർ​ന്നു പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ക്കു​ക​യും ചെ​യ്യും. 11 ഓ​ടെ സ​ഹോ​ദ​രീ സ​ഭ​യാ​യ കോ​പ്റ്റി​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ​യും, മ​ല​ങ്ക​ര സ​ഭ​യു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ സം​യു​ക്ത സ​മ്മേ​ള​ന​ത്തെ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​സം​ബോ​ധ​ന ചെ​യ്യും. എ​ട്ടി​നു ഞാ​യ​റാ​ഴ്ച ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വി. ​കു​ർ​ബാ​ന​ക്കും അ​ഭി. തി​രു​മേ​നി മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ഒ​വി​ബി​എ​സി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും. പ്ര​സ്തു​ത പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​കാ​രി റ​വ. ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ, സ​ഹ. വി​കാ​രി റ​വ. ഫാ. ​സ​ജു ഉ​ണ്ണൂ​ണ്ണി, കൈ​ക്കാ​ര​ൻ എം ​സി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജി​ബി​ൻ മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി വി​കാ​രി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ