മാ​ണ്ഡ്യ രൂ​പ​ത ബൈ​ബി​ൾ ക്വി​സ്
Thursday, September 28, 2017 5:13 AM IST
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബൈ​ബി​ൾ ക്വി​സ് ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. വി​ൻ​സെ​ൻ​ഷ്യ​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 250 കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ ഹൊ​ങ്ങ​സാ​ന്ദ്ര തി​രു​ക്കു​ടും​ബ ഫൊ​റോ​നാ ഇ​ട​വ​ക ജേ​താ​ക്ക​ളാ​യി.

ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക ര​ണ്ടാം സ​മ്മാ​ന​വും ക​സ​വ​ന​ഹ​ള്ളി സെ​ന്‍റ് നോ​ർ​ബ​ർ​ട്ട് ഇ​ട​വ​ക മൂ​ന്നാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ മാ​ണ്ഡ്യ രൂ​പ​താ മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ അ​നു​മോ​ദി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ന്‍റോ മം​ഗ​ല​ത്ത് നേ​തൃ​ത്വം ന​ല്കി.