റ​വ.​ഫാ. ജോ​യി ജോ​ണി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Thursday, September 21, 2017 9:10 AM IST
ഫി​ല​ഡ​ൽ​ഫി​യ: സ​മ​ർ​പ്പി​ത​മാ​യ വൈ​ദീ​ക ശു​ശ്രൂ​ഷ​യു​ടെ എ​ട്ടു​വ​ർ​ഷം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് ന്യൂ​യോ​ർ​ക്കി​ലെ ഇ​ട​വ​ക ശു​ശ്രൂ​ഷ​യി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന റ​വ.​ഫാ. ജോ​യി ജോ​ണി​ന് ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​മാ​യ സെ​പ്റ്റം​ബ​ർ പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സീ​നി​യ​ർ വൈ​ദീ​ക​നാ​യ റ​വ.​ഫാ. ജോ​സ് ദാ​നി​യേ​ൽ പ​യ​റ്റേ​ലി​ന്‍റെ മ​ഹ​നീ​യ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഉ​ത്ത​ത ദീ​ർ​ഘ​വീ​ക്ഷ​ണ​വും ഇ​ച്ഛാ​ശ​ക്തി​യും, അ​തി​രി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന സ​ന്ന​ദ്ധ​ത​യും കൈ​മു​ത​ലാ​യു​ള്ള റ​വ.​ഫാ. ജോ​യി ജോ​ണി​ന്‍റെ നേ​തൃ​ത്വം ഇ​ട​വ​ക​യു​ടെ സ​ന്പൂ​ർ​ണ​മാ​യ ആ​ത്മീ​യ ഭൗ​തീ​ക വ​ള​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കി​യെ​ന്ന് ആ​ശം​സാ പ്രാ​സം​ഗീ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ട​വ​ക​യു​ടെ വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​ദ്ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​ൽ​കി​യ നേ​തൃ​ത്വം മ​ഹ​നീ​യ​മാ​ണ്.

സെ​ക്ര​ട്ട​റി സ​രി​ൻ ചെ​റി​യാ​ൻ കു​രു​വി​ള അ​വ​താ​ര​ക​നാ​യി​രു​ന്നു. ലി​സി ജോ​ർ​ജ് (സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗ്), ആ​ൻ​മേ​രി ഇ​ടി​ച്ചാ​ണ്ടി (യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ), ഷാ​ന ജോ​ഷ്വാ (സ​ണ്‍​ഡേ സ്കൂ​ൾ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ഇ​ട​വ​ക​യു​ടെ സ്നേ​ഹോ​പ​ഹാ​രം ഫാ. ​ജോ​സ് ദാ​നി​യേ​ലും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​ച്ച​ന് സ​മ്മാ​നി​ച്ചു. നാ​ളി​തു​വ​രെ ഇ​ട​വ​ക കൂ​ട്ടാ​യി ന​ൽ​കി​യ എ​ല്ലാ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും ഐ​ക്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​ച്ച​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ട്ര​ഷ​റ​ർ മാ​ത്യൂ​സ് മ​ഞ്ച കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്. സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ പു​തി​യ വി​കാ​രി​യാ​യി റ​വ.​ഫാ. ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ് ചാ​ലി​ശേ​രി നി​യ​മി​ത​നാ​യി.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ