മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഹാ​മി​ൽ​ട്ട​ണ്‍ സ​ന്ദ​ർ​ശ​ന​ത്തി​ന്; ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി
Tuesday, September 19, 2017 10:13 AM IST
ഹാ​മി​ൽ​ട്ട​ണ്‍: ന്യൂ​സി​ല​ൻ​ഡ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ സ്വീ​ക​രി​ക്കാ​ൻ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഒ​രു​ങ്ങി. വെ​ള്ളി​യാ​ഴ്ച മെ​ൽ​വി​ലെ സെ​ന്‍റ് പീ​യൂ​സ് ച​ർ​ച്ചി​ൽ എ​ത്തു​ന്ന പി​താ​വി​ന് വി​പു​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി​ൻ സി​എ​സ്എ​സ്ആ​റാ​ണ് സ്വീ​ക​ര​ണ​ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, ടീം ​ലീ​ഡേ​ഴ്സ്, ഫാ​മി​ലി യൂ​ണി​റ്റ് കോ​ർ​ഡി​നേ​റ്റേ​ഴ്സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ത​യ്യാ​റെ​ടു​പ്പു​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ എം.​ജെ. ജോ​സ​ഫ്, ജിം ​ജോ​സ​ഫ്, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് തോ​മ​സ് എ​ന്നി​വ​ർ സം​ഘാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു.

പി​താ​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 9 കു​ട്ടി​ക​ളു​ടെ ആ​ദ്യ കു​ർ​ബാ​ന, സ്ഥൈ​ര്യ​ലേ​പ​ന ച​ട​ങ്ങു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ന്യൂ​സി​ലാ​ൻ​ഡ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റ​ർ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​റി​ന്‍റെ സാ​ന്നി​ധ്യം ച​ട​ങ്ങി​ലു​ണ്ടാ​കും.

2003ൽ ​ഫാ. ജോ​സ​ഫ് അ​ക്ക​ര സി​എം​ഐ​യാ​ണ് സ​ഭ സ്ഥാ​പി​ച്ച​ത്. 16 കു​ടും​ബ​ങ്ങ​ളി​ൽ തു​ട​ങ്ങി​യ സ​ഭ ഇ​ന്ന് 200 കു​ടും​ബ​ങ്ങ​ളു​ള്ള വ​ലി​യ സ​ഭ​യാ​യി മാ​റി​യി​ട്ടു​ണ്ട്.

റിപ്പോർട്ട്: മനോജ് തോമസ്